ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update
ഹൈദരാബാദ്: കുഞ്ഞിനെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപമാണ് സംഭവം. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് സംഭവം കണ്ടത്.
Advertisment
/sathyam/media/post_attachments/mdzgjER4mJ7x0bFur5IO.jpg)
രണ്ട് പേര്‍ ചേര്‍ന്ന് ഒരു കുഴി എടുക്കുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്ത് എത്തിയ പൊലീസ് ബാഗ് തുറന്നപ്പോള്‍ ഒരു പെണ്‍ കുഞ്ഞിനെയാണ് കണ്ടത്. ചോദ്യം ചെയ്തതോടെ തങ്ങളുടെ പേരക്കുട്ടിയുടെ മൃതദേഹം മറവു ചെയ്യുകയാണെന്നാണ് ഒരാള്‍ മറുപടി നല്‍കിയത്.
എന്നാല്‍, പൊലീസ് പരിശോധിച്ചതോടെ കുഞ്ഞിന് ജീവനുണ്ടെന്ന് മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരും കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us