കോവിഡ് ബാധിതരായ അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ; ബച്ചൻ കുടുംബത്തിൽ വില്ലനായത് ഡബ്ബിങ് യാത്ര ? 30 ജോലിക്കാർ ക്വാറന്റീനിൽ

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ: കോവിഡ് ബാധിതരായ അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് നാനാവതി ആശുപത്രി അധികൃതർ . 77 വയസ്സുള്ള അമിതാഭ് ബച്ചന് കരൾരോഗവും ആസ്മയും ഉള്ളതിനാൽ മെഡിക്കൽ സംഘം അതീവ ജാഗ്രതയിലാണ്.

Advertisment

publive-image

ഇരുവരേയും കുറച്ചുകൂടി സൗകര്യമുള്ള ഡീലക്സ് മുറികളിലേക്ക് മാറ്റി. ചികിത്സയോട് നല്ല രീതിയിൽ ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നാനാവതി ആശുപത്രിയിലെ കോവിഡ് വിഭാഗത്തിൽ തൊട്ടടുത്ത മുറികളിലാണ് ബച്ചനും അഭിഷേകും. കോവിഡ് സ്ഥിരീകരിച്ച് ഹോം ക്വാറന്റീനിൽ കഴിയുന്ന ഐശ്യര്യ റായ്, മകൾ ആരാധ്യ എന്നിവരുടെ നിലയും തൃപ്തികരമാണെന്ന് കുടുംബവൃത്തങ്ങൾ പറഞ്ഞു.

ഈ മാസം ആദ്യം അഭിഷേക് ബച്ചൻ താൻ അഭിനയിച്ച വെബ് സീരീസിന്റെ ഡബ്ബിങ്ങിന് ഏതാനും ദിവസം പുറത്തു സ്റ്റുഡിയോയിൽ പോയിരുന്നു. ആ യാത്രയ്ക്കിടെയാകും കോവിഡ് ബാധിച്ചതെന്ന സംശയമുയർന്നിട്ടുണ്ട്. എന്നാൽ, അഭിഷേകിനൊപ്പം ഡബ്ബ് ചെയ്ത നടൻ അമിത് സാധിന്റെ പരിശോധനാഫലം നെഗറ്റീവാണ്.

ബച്ചൻ കുടുംബത്തിലെ 3 തലമുറയിലെ 4 പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ജീവനക്കാരും വേലക്കാരുമായ 30 പേരെ ക്വാറന്റീനിലാക്കി. ബച്ചൻ കുടുംബത്തിന്റെ ബംഗ്ലാവിൽ തന്നെയാണ് എല്ലാവരും കഴിയുന്നത്.

covid 19 amithabh bacha abishek bachan aiswarya rai
Advertisment