Advertisment

ദിവസവും ഒരു പിടി ഡ്രൈ നട്‌സ് ശീലമാക്കൂ...മാറ്റങ്ങള്‍ അനുഭവിച്ചറിയാം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ഡ്രൈ നട്‌സിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. നല്ല കൊളസ്‌ട്രോളിന്റെ ഉറവിടമാണ് മിക്കവാറും ഡ്രൈ നട്‌സ്. തടി കൂട്ടാതിരിയ്ക്കാനും പല തരം രോഗങ്ങള്‍ക്കുള്ള പരിഹാരവുമെല്ലാമാണിത്. ദിവസവും ഒരു പിടി ഡ്രൈ നട്‌സ് ശീലമാക്കുന്നത് ആരോഗ്യത്തിന് ഏററ്റവും ഉത്തമമാണെന്നു തെളിഞ്ഞിട്ടുമുണ്ട്.

Advertisment

ഡ്രൈ നട്‌സില്‍ തന്നെ ബദാമാണ് ഏറ്റവും മികച്ചതായി കരുതപ്പെടുന്നത്. നല്ല കൊളസ്‌ട്രോളിന്റെ മികച്ച ഉറവിടമാണിത്. പ്രോട്ടീന്‍ അടങ്ങിയ നല്ലൊന്ന്. ഹൃദയാരോഗ്യത്തിനും തലച്ചോറിനുമെല്ലാം മികച്ച ഒന്നുമാണിത്.

publive-image

ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.

ബദാമിന്റെ തൊലി ഏറെ കട്ടിയിട്ടുള്ളതാണ്. ബദാമിന്റെ തൊലിയില്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകമുണ്ട്‌ ഇത്‌ ബദാംപരിപ്പില്‍ നിന്നും പോഷകങ്ങള്‍ പുറത്ത്‌ വരുന്നത്‌ തടയും.കൂടാതെ ഇത്‌ ദഹിക്കാനും ബുദ്ധിമുട്ടാണ്‌. ഇതുകൊണ്ടുതന്നെ ഇത് ഇതേ രീതിയില്‍ കഴിച്ചാല്‍ ഇതിലെ പോഷകങ്ങള്‍ ശരീരത്തിന് പെട്ടെന്നു തന്നെ ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടാണ്.

ഇതിന് ഏറെ എളുപ്പമുള്ള ഒരു വഴിയാണ് കുതിര്‍ത്ത ബദാം കഴിയ്ക്കുകയെന്നത്. ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. ഇതുവഴി പോഷകങ്ങള്‍ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാന്‍ സാധിയ്ക്കുംകുതിര്‍ത്ത ബദാം ഇതിന്റെ തൊലിയിലുള്ള വിഷാംശങ്ങള്‍ നീക്കുവാനും ഏറെ നല്ലതാണ്. ഫൈറ്റിക് ആസിഡിനെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു ബദാം ദിവസവും 3 എണ്ണം വീതം കുതിര്‍ത്തു കഴിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കും. ആരോഗ്യത്തിനുളള നല്ലൊരു വഴിയാണിത്. രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് ഏറെ ഗുണകരവും

ബദാം ക്യാന്‍സര്‍ തടയാന്‍ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഇതിന് സഹായിക്കുന്നത്. കുടലിലൂടെ ഭക്ഷണം പെട്ടെന്നു നീങ്ങാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ കോളന്‍ ക്യാന്‍സര്‍ തടയാനും ഇത് നല്ലതു തന്നെ.പ്രത്യേകിച്ചും അല്‍പം കയ്പ്പുള്ള ബദാമിലെ ഹൈഡ്രജന്‍ സയനൈഡ് ചില പ്രത്യേക ക്യാന്‍സറുകള്‍ക്കു പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്.

വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം. മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കഴിക്കുന്നത് നല്ലതാണ്.

 

health news all news badam benifits
Advertisment