ഒരു ഗ്ലാസ് ബദാം മില്‍ക്ക് തേന്‍ ചേര്‍ത്തു കുടിച്ചു നോക്കൂ….ഗുണങ്ങള്‍ പലതാണ്‌

ഹെല്‍ത്ത് ഡസ്ക്
Saturday, July 4, 2020

ബദാം മില്‍ക്കില്‍ അല്‍പം തേന്‍ ചേര്‍ത്തു കഴിച്ചാലോ, ഗുണങ്ങള്‍ പലതാണ്. ആരോഗ്യകരമായ ചര്‍മത്തിനും സൗന്ദര്യത്തിനുമുള്ള നല്ലൊരു വഴിയാണിത്. ഈ കൂട്ടിലെ വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. വരണ്ട ചര്‍മം, സണ്‍ടാന്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം.

ഒരു ഗ്ലാസ് പാലില്‍ ബദാം പാലില്‍ 2 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തു രാവിലെ കുടിയ്ക്കുന്നത് ദിവസം മുഴുവന്‍ നല്ല ഊര്‍ജം നല്‍കും. ഈ കൂട്ടിലെ കാര്‍ബോഹൈഡ്രേറ്റുകള്‍, ന്യൂട്രിയന്റുകള്‍ എന്നിവയാണ് കാരണം.

എല്ലുകള്‍ക്ക് ബലം ലഭിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്. ദിവസവും ശരീരത്തിനു വേണ്ട കാല്‍സ്യത്തിന്റെ 30 ശതമാനവും വൈറ്റമിന്‍ ഡിയുടെ 25 ശതമാനവും ഇതില്‍ നിന്നും ലഭിയ്ക്കും.

തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. സ്റ്റഫൈലോകോക്കസ് ബാക്ടീരിയകളെ ബദാം മില്‍ക്,തേന്‍ മിശ്രിതം. ബാക്ടീരിയല്‍ അണുബാധകള്‍ ചെറുക്കാന്‍ ഏറെ ഗുണകരം.

×