ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ ഫൈ​ന​ല്‍​സില്‍ നിന്ന് പി.​വി. സി​ന്ധു പു​റ​ത്ത്

സ്പോര്‍ട്സ് ഡസ്ക്
Friday, December 13, 2019

ഗ്വാ​ങ്ഷു: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ ഫൈ​ന​ല്‍​സ് പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധു പു​റത്തായി.

ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും സി​ന്ധു പ​രാ​ജ​യ​മേ​റ്റു വാ​ങ്ങി​യ​തോ​ടെ​യാ​ണ് പു​റ​ത്താ​യത്. ചൈ​ന​യു​ടെ ചെ​ന്‍ യു​ഫെ​യോ​ടാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ര്‍: 22-20, 16-21, 12-21

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ജാ​പ്പ​നീ​സ് താ​രം അ​കാ​നെ യാ​മ​ഗു​ച്ചി​യോ​ട് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടു വീ​തം ജ​യ​വു​മാ​യി യാ​മ​ഗു​ച്ചി​യും ചെ​ന്‍ യു​ഫെ​യും സെ​മി​ഫൈ​ന​ല്‍​സി​ല്‍ ക​ട​ന്നു.

×