ബഹ്‌റൈനിലെത്തുന്നവര്‍ക്ക് മൂന്ന് കോവിഡ് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കി. ഫെബ്രുവരി 22 മുതല്‍ പ്രാബല്യത്തില്‍ വരും.

New Update

മനാമ: ബഹ്‌റൈനിലെത്തുന്നവര്‍ക്ക് മൂന്ന് കോവിഡ് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കി. ഫെബ്രുവരി 22 മുതല്‍ രാജ്യത്തെത്തുന്നവര്‍ക്കായി മൂന്ന് കോവിഡ് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കി.ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം.  പത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് മൂന്ന് ടെസ്റ്റുകള്‍ നടത്തേണ്ടത്. എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴാണ് ആദ്യകോവിഡ് ടെസ്റ്റ്. അഞ്ചാം ദിവസം രണ്ടാം ടെസ്റ്റും പത്താംദിവസം മൂന്നാം ടെസ്റ്റും നടത്തണം. അതേസമയം ടെസ്റ്റുകള്‍ക്കായുള്ള ഫീസ് നിരക്ക് 40 ദിനാറില്‍ നിന്ന് 36 ദിനാറായി കുറച്ചു.

Advertisment

publive-image

അതിനിടെ ബഹ്‌റൈനില്‍ ഇന്നലെ 12 യാത്രക്കാര്‍ക്കുള്‍പ്പെടെ 640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 272 പ്രവാസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 356 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 679 പേര്‍ക്ക് രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 105166 പേര്‍ കോവിഡ്മുക്തി നേടിയിട്ടുണ്ട്. ഇന്നലെ 13404 പേര്‍ ഇന്നലെ പുതുതായി കോവിഡ് പരിശോധന നടത്തി.

Advertisment