ബാഹുബലി ബിഫോര്‍ ദ ബിഗിനിങ് ; ശിവകാമിയുടെ ചരിത്രം പറഞ്ഞ് നെറ്റ്ഫ്‌ളിക്‌സ്

author-image
ഫിലിം ഡസ്ക്
Updated On
New Update

Image result for bahubali sivagami

ലോകശ്രദ്ധ നേടിയ തെലുങ്ക് ചിത്രം ബാഹുബലിക്ക് രണ്ട് സീസണുകള്‍ പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ് ബാഹുബലി ബിഫോര്‍ ദ ബിഗിനിങ് എന്ന പേരിലൊരുങ്ങുന്ന പരമ്പര ആനന്ദ് നീലകണ്ഠന്‍ എഴുതിയ ദ റൈസ് ഓഫ് ശിവകാമി എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്. സാധാരണക്കാരിയായിരുന്ന ശിവകാമിയില്‍ നിന്ന് മാഹിഷ്മതിയുടെ രാജസിംഹാസനത്തിലേക്കുള്ള അവരുടെ വളര്‍ച്ചയാണ് സീരീസിലൂടെ അവതരിപ്പിക്കുന്നത്.

Advertisment

Image result for bahubali sivagami

ജീവിതത്തില്‍ ശിവകാമി നേരിടേണ്ടി വരുന്ന കയ്‌പ്പേറിയ അനുഭവങ്ങളും അത് അവരെ കൊണ്ടുചെന്നെത്തിക്കുന്ന പോരാട്ടങ്ങളും ഇതിലുണ്ട്. രാജമൗലി നെറ്റ്ഫ്‌ളിക്‌സിന്റെ പാര്‍ട്ണറായി രാജമൗലിയും ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്ങിനായി പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Image result for bahubali sivagami

പ്രസ്ഥാനം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവകട്ടയും പ്രവീണ്‍ സത്തരുവുമാണ് സീരീസ് സംവിധാനം ചെയ്യുന്നത്.

Image result for bahubali sivagami

തനിക്ക് ചിത്രത്തിന്റെ പ്രീക്വല്‍ സീരീസിനായി രാജമൗലിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ദേവ കട്ട പറഞ്ഞു. ഒരു കഥയില്‍ നിന്നാണ് രണ്ട് ബാഹുബലി പിറന്നത് . ഇപ്പോഴിതാ അതില്‍ നിന്ന് തന്നെ ഒരു പ്രീക്വലും ഒരുങ്ങുന്നു, ഇത് വളരെ അതിശയകരമായ കാര്യമാണ് എന്റെ എന്റെ വിധ സഹകരണവും ഈ സംരംഭത്തിനായി ഉണ്ടാകും ബാഹുബലി സംവിധായകന്‍ രാജമൗലി പറയുന്നു.

Advertisment