New Update
Advertisment
ബെയ്ജിംഗ്: ടോൾ ബൂത്തിനു സമീപം കാത്തുകിടന്ന കാറുകൾക്ക് പിന്നിൽ ട്രക്ക് ഇടിച്ച് 14 പേർ മരിച്ചു. 44 പേർക്ക് പരിക്കേറ്റു. വടക്കു പടിഞ്ഞാറൻ ചൈനയിലെ ഗൻസു പ്രവിശ്യയില്‍ പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് കാറുകൾ ഇടിച്ചു തകർക്കുകയായിരുന്നു.
ലാൻഷോ-ഹൈക്കോ എക്സ്പ്രസ്വേയിലായിരുന്നു അപകടം. മരിച്ചവരിൽ സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ പറഞ്ഞു.