ടോ​ൾ ബൂ​ത്തി​നു സ​മീ​പം നിര്‍ത്തിയിട്ടിരുന്ന കാ​റു​ക​ൾ​ക്ക് പി​ന്നി​ൽ ട്ര​ക്ക് ഇ​ടി​ച്ച് 14 പേ​ർ മരണം

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, November 4, 2018

ബെ​യ്ജിം​ഗ്:  ടോ​ൾ ബൂ​ത്തി​നു സ​മീ​പം കാ​ത്തു​കി​ട​ന്ന കാ​റു​ക​ൾ​ക്ക് പി​ന്നി​ൽ ട്ര​ക്ക് ഇ​ടി​ച്ച് 14 പേ​ർ മ​രി​ച്ചു. 44 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ ഗ​ൻ​സു പ്ര​വി​ശ്യ​യില്‍ പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്ര​ക്ക് കാ​റു​ക​ൾ ഇ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

ലാ​ൻ​ഷോ-​ഹൈ​ക്കോ എ​ക്സ്പ്ര​സ്‌വേ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച​വ​രി​ൽ സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. പ​രി​ക്കേ​റ്റ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

×