ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസ്: കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന നടി കങ്കണ റണാവത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

ന്യൂസ് ബ്യൂറോ, മുംബൈ
Monday, March 1, 2021

മുംബൈ: ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി കങ്കണ റണാവത്ത് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച്‌ ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന നടി കങ്കണ റണാവത്തിനെതിരെ മുംബൈയിലെ കോടതി വാറണ്ട് പുറപ്പെടുവിച്ചു.

മാര്‍ച്ച് ഒന്നിന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ഫെബ്രുവരി ഒന്നിന് അന്ധേരി മെട്രോപോളിറ്റണ്‍ മജിസ്‌ട്രേറ്റ് കോടതി കങ്കണയ്ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ അവര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് ആര്‍. ആര്‍. ഖാന്‍ അവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

×