യുവനടന്‍ അങ്കിള്‍ എന്നു വിളിച്ചു, പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് വലിച്ചെറിഞ്ഞ് സൂപ്പര്‍താരം; നന്ദമുരി ബാലകൃഷ്ണയെ അതിഥിയായി വിളിച്ച് പുലിവാല് പിടിച്ച് സേഹരി സിനിമയുടെ അണിയറ പ്രവർത്തകർ

author-image
ഫിലിം ഡസ്ക്
New Update

തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ അതിഥിയായി വിളിച്ച് പുലിവാല് പിടിച്ച് സേഹരി സിനിമയുടെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന ചടങ്ങിലേയ്ക്കാണ് മുഖ്യാതിഥിയായി ബാലകൃഷ്ണയെ വിളിക്കുന്നത്. ചടങ്ങിനിടെ ചിത്രത്തിലെ യുവനടൻ അദ്ദേഹത്തെ ‘അങ്കിൾ’ എന്നുവിളിച്ച് അഭിസംബോധന ചെയ്തതാണ് പ്രശ്നങ്ങൾക്കു തുടക്കം.

Advertisment

publive-image

‘അങ്കിൾ’ എന്നു കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറി. നടൻ ഉടൻ തന്നെ ‘സോറി സർ, ബാലകൃഷ്ണ’ എന്നു മാറ്റിവിളിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ചടങ്ങിലുടനീളം ബാലകൃഷ്ണ അസ്വസ്ഥനായിരുന്നു.

ഇതിനിടെയാണ് അദ്ദേഹത്തിനു ഫോൺ വരുന്നത്. ഫോൺ ഉടൻ തന്നെ പോക്കറ്റിൽ നിന്നെടുത്ത് വലിച്ചെറിയുകയായിരുന്നു. ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നായകനടന്റെ കൈ തട്ടിമാറ്റുന്നതും വിഡിയോയിൽ കാണാം.

കോവിഡ് പ്രതിസന്ധികൾക്കിടെ ഷൂട്ടിങ് തിരക്കുകളിൽ നിന്ന് അകന്ന് വീട്ടിൽ തന്നെയായിരുന്നു താരം. എട്ടുമാസങ്ങൾക്കുശേഷമാണ് പൊതുവേദിയില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നതും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗ്ലൗസും മറ്റും ധരിച്ചാണ് ചടങ്ങിനെത്തിയത്.

ഹർഷ്, സിമ്രാൻ ചൗദരി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗംഗാസാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സേഹരി.

nandhamuri balakrishna film news
Advertisment