New Update
തിരുവനന്തപുരം: ബാലരാമപുരത്ത് മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ചുകൊന്ന പ്രതി പിടിയില്‍. മുക്കോല സ്വദേശി സതിയാണ് പിടിയിലായത്. വിഴിഞ്ഞം ഹാര്‍ബറിന് സമീപത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
Advertisment
കരമന സ്വദേശി ശ്യാമാണ് ലോഡ്ജ് മുറിയില്‍ അടിയേറ്റ് കൊല്ലപ്പെട്ടത്. കട്ടച്ചാന്കുഴിയില് ഓട്ടോഡ്രവറായ ശ്യാമിനെ ഇന്ന് പുലര്‍ച്ചെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം ഒളിവില്‍പോയ പ്രതിയ്ക്കായി പോലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു.