ഇന്തോനേഷ്യന്‍ പൊലീസിനെ കുഴക്കി ബാലിയിലെ 'പോണ്‍ വില്ല' ! ഉടമയെ കണ്ടെത്താനായി തുടങ്ങിയ അന്വേഷണം എങ്ങുമെത്തിയില്ല; സംഭവം ഏറെ വിവാദമായത് റഷ്യയിലെ പോണ്‍ രാജകുമാരി അശ്ലീലദൃശ്യം ചിത്രീകരിച്ചതോടെ

New Update

publive-image

Advertisment

ബാലി: 'സീക്രട്ട് പോണ്‍ വില്ല'യ്ക്കായുള്ള തെരച്ചിലിലാണ് ബാലി(ഇന്തോനേഷ്യ)യിലെ പൊലീസുകാര്‍. ചലച്ചിത്ര താരങ്ങളും വിനോദസഞ്ചാരികളും കൊവിഡ് വ്യാപന സമയത്ത് ഇവിടെയെത്തി നിരവധി അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

'പോണോഗ്രഫി'ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ ഇവിടെ കാത്തിരിക്കുന്നത് കനത്ത ശിക്ഷയാണ്.

റഷ്യയിലെ 'പോണ്‍ രാജകുമാരി' എന്നറിയപ്പെടുന്ന വെറോണിക്ക ട്രോഷിന തന്റെ കാമുകന്‍ മിഖായേല്‍ മൊറോസോവിനൊപ്പം ബാലിയിലെ ബത്തൂര്‍ പര്‍വതനിരയില്‍ അശ്ലീല വീഡിയോ ചിത്രീകരിച്ചത് അടുത്തിടെ ഏറെ വിവാദമായിരുന്നു.

ഈ സംഭവത്തോടെയാണ് പ്രദേശത്ത് ഇത്തരത്തിലുള്ള ചിത്രീകരണം വ്യാപകമായി നടക്കുന്നുണ്ടെന്ന് പ്രാദേശിക പൊലീസ് പോലും തിരിച്ചറിഞ്ഞത്.

ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബാലി. 2020-ല്‍ കൊവിഡ് വ്യാപന സമയത്തും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെയെത്തിയത്. എന്നാല്‍ പല വിദേശികളെയും വ്യക്തമായ കാരണങ്ങളില്ലാതെ ഇവിടെ നിന്ന് നാടുകടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രാദേശിക സംസ്‌കാരത്തെ അപമാനിച്ചെന്ന് പറഞ്ഞാണ് 2021 മെയ് മാസത്തില്‍ ഒരു കനേഡിയന്‍ വിനോദസഞ്ചാരിയെ ഇവിടെ നിന്ന് നാടുകടത്തിയത്. അശ്ലീലമായ രീതിയില്‍ യോഗ ക്ലാസ് സംഘടിപ്പിച്ചുവെന്നായിരുന്നു ആരോപണം.

ഒരു മാസം മുമ്പ്, പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് മുഖംമുടികള്‍ അണിഞ്ഞ് ആളുകളെ പറ്റിച്ചെന്ന കേസില്‍ സോഷ്യല്‍ മീഡിയയില്‍ പ്രമുഖരായ രണ്ട് പേരെ ജയിലിലടയ്ക്കുകയും തുടര്‍ന്ന് നാടുകടത്തുകയും ചെയ്തിരുന്നു.

ബാലിയിലെ പോണ്‍ വില്ല

ടിക് ടോക്കില്‍ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് ബാലിയിലെ രഹസ്യ 'പോണ്‍ വില്ല' ശ്രദ്ധേയമാകുന്നത്. 'പോണ്‍ വില്ലയിലേക്ക് സ്വാഗതം' എന്ന ക്യാപ്ഷനില്‍ പ്രചരിച്ച വീഡിയോയില്‍ നിരവധി പോണ്‍താരങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

വീഡിയോ വൈറലായതോടെ ഇന്തോനേഷ്യന്‍ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. വ്യാപകമായി സെക്‌സ് പാര്‍ട്ടി നടക്കുന്നുവെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ 'പോണ്‍ വില്ല'യുടെ ഉടമസ്ഥനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒടുവില്‍ പൊലീസ് പോണ്‍ വില്ല കണ്ടെത്തിയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല.

ഇതിനെക്കുറിച്ച് പൊലീസ് ഇപ്പോഴും അന്വേഷണം നടത്തുന്നുണ്ടെന്നാണ് ബാലി മുനിസിപ്പല്‍ പൊലീസ് മേധാവി ഐജിഎ കെര്‍ത സൂര്യനെഗര പറയുന്നത്. നിരവധി തവണ തങ്ങള്‍ വില്ലയില്‍ ചെന്നിരുന്നുവെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വില്ലയുടെ ഉടമയെ കണ്ടെത്തിയാല്‍ മാത്രമെ തുടര്‍നടപടികള്‍ സ്വീകരിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, വസ്തുവകകള്‍ വാടകയ്ക്ക് കൊടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് വില്ല, ഹോട്ടല്‍ ഉടമകള്‍ക്ക് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വിനോദസഞ്ചാരികള്‍ അശ്ലീലദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് തടയാന്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment