സാനിറ്റൈസര്‍ കിട്ടാനില്ല, ഈന്തപ്പഴത്തില്‍ നിന്നുള്ള വീഞ്ഞില്‍ നിന്ന് 1000 ബോട്ടില്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ച് ബാലി, ആശയം പൊലീസ് മേധാവിയുടേത് !

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, April 8, 2020

ബാലി: വീഞ്ഞില്‍ നിന്നും സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ പറ്റുമോ? അത് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്തൊനേഷ്യന്‍ ദ്വീപായ ബാലി. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഈന്തപ്പഴത്തില്‍ നിന്നുള്ള വീഞ്ഞിനെ (അരാക്ക്) യാണ് ബാലിക്കാര്‍ സാനിറ്റൈസറാക്കി മാറ്റിയത്.

10000 ബോട്ടില്‍ സാനിറ്റൈസറാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചത്. സാനിറ്റൈസറിന്റെ ദൗര്‍ലഭ്യം ഏറിയപ്പോള്‍ ബാലി പൊലീസ് മേധാവിക്ക് തോന്നിയ ആശയമാണ് ‘വീഞ്ഞ് സാനിറ്റൈസറിന്റെ’ നിര്‍മ്മാണത്തിന് കാരണമായത്. ബാലിയിലുള്ള ഉദയാന സര്‍വകലാശാലയാണ് ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഈ സാനിറ്റൈസര്‍ നിര്‍മ്മിച്ചത്.

×