നെടുമ്പാശേരിയില്‍ 51500 രൂപയുടെ നിരോധിത നോട്ടുകളുമായി സ്വീഡിഷ് യുവതി പിടിയില്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, January 19, 2020

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരോധിത നോട്ടുകളുമായി സ്വീഡിഷ് യുവതിയെ സി.ഐ.എസ്.എഫ് പിടികൂടി. സ്വീഡിഷ് വനിതയായ കല്‍ബര്‍ഗ് ആസ മരിയയെയാണ് സി.ഐ.എസ്.എഫ് പിടികൂടിയത്.

കേരള സന്ദര്‍ശനത്തിന് ശേഷം മടങ്ങാനായി നെടുമ്പാശേരി വിമാനത്താവളത്തിലെ ത്തിയതായിരുന്നു ആസ മരിയ. 51500 രൂപയുടെ 1000, 500 നോട്ടുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. 2014 ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ വാങ്ങിയ നോട്ടുകളാണിതെന്നും, നോട്ട് നിരോധനത്തെ കുറിച്ച്‌ അറിയില്ലായിരുന്നെന്നും ആസ മരിയ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് രണ്ടര ലക്ഷം രൂപ ആസ മരിയയില്‍ നിന്നും ഈടാക്കും. തുടര്‍നടപടികളെ തുടര്‍ന്ന് മരിയക്ക് കൊച്ചിയില്‍ നിന്നും കൊളംബോയിലേക്കുള്ള വിമാനം നഷ്ടമായി.

×