Advertisment

വാഴയുടെ കുറുനാമ്പ് അഥവാ നാക്കടപ്പ് രോഗത്തെ നിയന്ത്രിക്കാം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും രണ്ടോ മൂന്നോ വാഴകള്‍ വളരുന്നുണ്ടാകും. ഇവയുടെ ചുവട്ടില്‍ നിന്നും പുതിയ കന്നുകള്‍ വളര്‍ന്നു വരുകയും ചെയ്യും. പഴത്തിനായും ഇലയ്ക്കായും വാഴ മലയാളിക്ക് ഏറെ ആവശ്യമുള്ളതാണ്. വിശേഷാവസരങ്ങളിലെല്ലാം വാഴപ്പഴവും കുലയും ഇലയുമൊക്കെ നമുക്ക് ആവശ്യമുള്ളതാണ്. വാഴ കൃഷി ചെയ്യുന്നവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വാഴയിലെ കുറുനാമ്പ് അഥവാ നാക്കടപ്പ് രോഗം.

Advertisment

publive-image

കുലയ്ക്കാനായ വാഴ വരെ ഈ രീതിയില്‍ നശിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ നഷ്ടം വരുത്താറുണ്ട്. ബഞ്ചിടോപ്പ് വൈറസാണ് നാക്കടപ്പിന് കാരണം. ഈ വൈറസിനെ തുരത്താനുള്ള മാര്‍ഗങ്ങളിതാ.

1. കുറുനാമ്പ് വന്ന വാഴകള്‍ നിശേഷം നശിപ്പിച്ചു കളയുകയാണ് ഏക മാര്‍ഗം. വെട്ടിക്കളയുന്ന വാഴയുടെ നടുവില്‍ അല്‍പ്പം മണ്ണെണ്ണ ഒഴിച്ചാല്‍ അവ പൂര്‍ണമായും നശിച്ചു കൊള്ളും. അല്ലെങ്കില്‍ പുതിയ വാഴക്കന്നുകള്‍ ഉണ്ടാകുകയും അടുത്ത വാഴകളിലേയ്ക്ക് രോഗം വ്യാപിക്കുകയും ചെയ്യും.

2. കുറുനാമ്പ് രോഗം വരാതിരിക്കാന്‍ വാഴക്കന്നിന്റെ ചുവടുഭാഗം തിളപ്പിച്ച വെള്ളത്തില്‍ ഒരു മിനിറ്റ് വെക്കുക. നാടന്‍ പശുവിന്റെ പച്ചച്ചാണക കുഴമ്പില്‍ മുക്കിവെയ്ക്കുന്നതും ഫലം ചെയ്യും. ഈ രീതികളിലൂടെ ബഞ്ചിടോപ്പ് വൈറസിനെ നശിപ്പിക്കാം.

3. കന്ന് നടുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചും നാക്കടപ്പ് രോഗമകറ്റാം. കുഴി എടുക്കുമ്പോള്‍ കുമ്മായം ചേര്‍ത്ത് കുഴി തയാറാക്കണം. വൈറസിനെ നശിപ്പിക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്.

4. നടുമ്പോള്‍ കന്ന് ഒന്നിന് ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് എന്ന കണക്കിന് കുഴിയില്‍ നിറയ്ക്കുക. പിന്നീടു നടത്തുന്ന വളപ്രയോഗത്തോടൊപ്പം വേപ്പിന്‍പ്പിണ്ണാക്ക് ചേര്‍ക്കുന്നതും മണ്ണിലൂടെയുള്ള രോഗങ്ങളെയും തടയാന്‍ സഹായിക്കും.

banana tree banana farming
Advertisment