29
Thursday September 2022
Bangalore

അരുന്ധതിയിലെ ആത്മാഹുതി രംഗം അനുകരിച്ചു; 20 ലീറ്റർ പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തിയ യുവാവിന് ദാരുണാന്ത്യം; സിനിമകളോട് അമിത ഭ്രമമുള്ള യുവാവ് അരുന്ധതി കണ്ടത് 15 തവണ

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Saturday, August 13, 2022

ബെംഗളൂരു: തെലുങ്ക് ചിത്രമായ അരുന്ധതിയിലെ ആത്മാഹുതി രംഗം അനുകരിച്ച് കർണാടകയിൽ 23 വയസ്സുകാരൻ ആത്മ‌ഹത്യ ചെയ്‌തു. രേണുക പ്രസാദ് ആണ് മരിച്ചത്. 15 തവണയെങ്കിലും യുവാവ് ഈ ചിത്രം കണ്ടിട്ടുണ്ടാകുമെന്നാണു വിവരമെന്നു പൊലീസ് പറയുന്നു.

സിനിമകളോടുള്ള അമിതമായ ഭ്രമമായിരുന്നു യുവാവിന്. പതിനൊന്നാം ക്ലാസിൽ ഇയാൾ പഠനം നിർത്തിയിരുന്നു. സിനിമയിലെ കഥാപാത്രത്തെ പോലെ 20 ലീറ്റർ പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിൽ എത്തിച്ചത്. 60 ശതമാനത്തോളം ഇയാൾക്ക് പൊള്ളലേറ്റിരുന്നു. പിറ്റേദിവസം മരിച്ചു.

പത്താംക്ലാസ് വരെ പഠനത്തിൽ അസാധാരണമായ മികവു പുലർത്തിയിരുന്ന വിദ്യാർഥിയായിരുന്നു രേണുക പ്രസാദെന്ന് ബന്ധുക്കൾ പറയുന്നു. അരുന്ധതി സിനിമയിലെ ആത്മാഹുതി രംഗങ്ങൾ അനുകരിക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ മാതാപിതാക്കളോട് യുവാവ് സംസാരിച്ചിരുന്നതായും പൊലീസ് പറയുന്നു.

More News

ഡല്‍ഹി: സാനിറ്ററി നാപ്കിന്‍ സൗജന്യ നിരക്കിൽ നല്‍കി കൂടെയെന്ന് ചോദിച്ച പെൺകുട്ടിക്ക് മോശം മറുപടി നല്‍കിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയുമായി ദേശീയ വനിതാ കമ്മീഷന്‍. ബിഹാർ വനിതാ ശിശുവികസന കോർപ്പറേഷന്‍ എംഡി ഹർജോത് കൗർ ബർമയ്ക്ക് എതിരെയാണ് നടപടി. സംഭവത്തില്‍ റിപ്പോർട്ട് തേടിയ വനിതാ കമ്മീഷന്‍ അധ്യക്ഷ, രേഖ ശർമ 7 ദിവസത്തിനകം മറുപടി നല്‍കാൻ നിർദ്ദേശിച്ചു. യൂണിഫോമും പുസ്തകങ്ങളും സൗജന്യമായി നല്‍കുന്ന സർക്കാറിന് സാനിറ്ററി നാപ്കിനുകളും നല്‍കിക്കൂടെ എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. ഇങ്ങനെ പോയാല്‍ ഗർഭ നിരോധന […]

ആഗോളതലത്തില്‍ തന്നെ രോഗം മൂലം മരിക്കുന്നവരില്‍ മഹാഭൂരിപക്ഷം പേരുടെയും ജീവനെടുക്കുന്നത് ഹൃദയാഘാതമാണ്. മറ്റ് രോഗങ്ങള്‍ മൂലം അവശതയിലായിട്ടുള്ളവരില്‍ പോലും അവസാനം ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായി ഹൃദയാഘാതം വരാറുണ്ട്. ഇത്തരത്തില്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടിട്ടുള്ളവരില്‍ ഹൃദയാഘാതം സംഭവിച്ചാലും പ്രാഥമിക ചികിത്സ ലഭിക്കാൻ എളുപ്പമാണ്. എന്നാൽ മറ്റ് രോഗങ്ങളേതുമില്ലാത്ത ആളുകള്‍ക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുമ്പോഴാണ് സമയത്തിന് ചികിത്സ ലഭിക്കാതെയും മറ്റും മരണം സംഭവിക്കുന്നത്. ഇത് ഏറെ സങ്കടകരമായ അവസ്ഥ തന്നെയാണ്. പലപ്പോഴും കാര്യമായ ലക്ഷണങ്ങളില്ലാതെയോ, അല്ലെങ്കില്‍ നമ്മള്‍ നിസാരവത്കരിച്ചേക്കാവുന്ന ലക്ഷണങ്ങളോടെയോ ആയിരിക്കും […]

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യമാളില്‍ പുതിയ സിനിമയുടെ പ്രൊമോഷനായെത്തിയ യുവനടിമാര്‍ക്കെതിരെ അതിക്രമുണ്ടായ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇത് ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടി നടന്ന സ്ഥലം, നടവഴി എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി സമീപ പ്രദേശങ്ങളിലെയും ദൃശ്യങ്ങള്‍ ശേഖരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കോഴിക്കോട് സ്വകാര്യമാളില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു നടിമാര്‍ക്കെതിരെ […]

കോഴിക്കോട്: ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് വിനയാകുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ രാജ്യവ്യാപകമായി നടന്ന റെയ്ഡിനെ തുടര്‍ന്ന് സംഘടന ആഹ്വാനം ചെയ്ത ഹര്‍ത്താലും അതിനേ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളും കേന്ദ്ര ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. സംസ്ഥാന പോലീസ് അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അതിനു പുറമേ കേന്ദ്ര ഏജന്‍സികളുടെ ഇടപെടലും ഉണ്ടാകും. ഹര്‍ത്താലിനും അക്രമ സംഭവങ്ങള്‍ക്കും പിന്നിലെ ആസൂത്രണവും ഗൂഢാലോചനയുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. അതിലെ പ്രതികളെ കണ്ടെത്തുകയാണ് ലക്ഷ്യം. […]

പലപ്പോഴും ഒളിഞ്ഞിരിക്കുന്ന ഹൃദ്രോഗങ്ങളാണ് പിന്നീട് ഹൃദയാഘാതത്തിലേക്കും ഹൃദയസ്തംഭനത്തിലേക്കുമെല്ലാം ആളുകളെ നയിക്കുന്നത്. ഇതിന്‍റെ ലക്ഷണങ്ങള്‍ നേരത്തെ നിസാരമാക്കി എടുക്കുകയോ മനസിലാകാതെ പോവുകയോ ചെയ്തതായിരിക്കും. ക്രമേണ അത് ജീവന് തന്നെ ഭീഷണിയായി ഉയരുകയാണ് ചെയ്യുന്നത്. വ്യായാമത്തിനിടെ ഹൃദയാഘാതം സംഭവിച്ചു, ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു എന്നെല്ലാം കേള്‍ക്കാറില്ലേ? ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ച് വരുന്നതായും ഇപ്പോള്‍ കാണാം. നാം ഫിറ്റ്നസിന് വേണ്ടി പോകുന്നയിടങ്ങളിലെ പരിശീലകര്‍ ഡോക്ടര്‍മാരല്ല. അവരുടെ അറിവിന് പരിധികളുണ്ട്. അതിനാല്‍ തന്നെ കഠിനമായ വര്‍ക്കൗട്ടുകളിലേക്ക് പോകും മുമ്പ് ഹൃദയാരോഗ്യം ഉറപ്പിക്കേണ്ടത് […]

കൊച്ചി: ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു മുകളില്‍ നിന്നും പുഴയില്‍ ചാടി യുവാവിനും മകള്‍ക്കുമായുള്ള തെരച്ചില്‍ തുടരുന്നു. ആറ് വയസുള്ള മകളുമായാണ് ചെങ്ങമനാട് പുതുവാശ്ശേരി സ്വദേശി ലൈജു (36) പുഴയില്‍ ചാടിയത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. രണ്ടാമത്തെ മകള്‍ ആര്യനന്ദയോടൊപ്പം എത്തിയ ലൈജു, സ്‌കൂട്ടര്‍ റോഡരികില്‍ വെച്ച ശേഷമാണ് പുഴയിലേക്ക് ചാടിയത്. വിദേശത്തായിരുന്ന ലൈജുവിന്റെ ഭാര്യ രോഗബാധിതയായ അമ്മയെ കാണാന്‍ വ്യാഴാഴ്ച നാട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ലൈജു പുഴയില്‍ ചാടിയത്. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് സംശയമുണ്ട്.കുടുംബ […]

കൊച്ചി: ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമായിരുന്നുവെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മിഷനാണ് ലോക്കറിലുണ്ടായിരുന്നത്. ശിവശങ്കര്‍ ഇന്റലിജന്‍സ് രഹസ്യങ്ങള്‍ സ്വപ്‌നയ്ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അല്‍ ഷൗക്രിയാണ് ഒന്നാം പ്രതി. ഡോളര്‍ കടത്തില്‍ ശിവശങ്കറായിരുന്നു മുഖ്യ ആസൂത്രകനെന്നും ഡോളര്‍കടത്ത് […]

ഇന്ന് സെപ്തംബര്‍ 29 ലോക ഹൃദയദിനമാണ്. ഹൃദ്രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഇന്ത്യയിലടക്കം വര്‍ധിക്കുന്നതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ആളുകള്‍ക്കിടയില്‍ കൂടുതല്‍ അവബോധമുണ്ടാകേണ്ടത് ഏറെ ആവശ്യമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരിലും ഹൃദ്രോഗം മൂലമുള്ള മരണം വര്‍ധിച്ചുവരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. ഇവയില്‍ ചിലതിനെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കില്ല. പാരമ്പര്യ- ജനിതക ഘടകങ്ങള്‍, പ്രായം, പാരിസ്ഥിതിക ഘടകങ്ങള്‍ അല്ലെങ്കില്‍ മറ്റ് ജീവിതസാഹചര്യങ്ങള്‍ എന്നിവയിലൊന്നും  മാറ്റങ്ങള്‍ വരുത്താൻ നമുക്ക് സാധിക്കില്ല. എന്നാല്‍ നമുക്ക് മാറ്റം […]

ഗായികയും നടിയുമാണ് അഭിരാമി സുരേഷ്. ​ഗായിക അമൃത സുരേഷിന്റെ അനുജത്തി കൂടിയാണ് അഭിരാമി. ഇരുവരും ചേർന്ന് നടത്തുന്ന സം​ഗീത പരിപാടികൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരാർത്ഥികളായി എത്തിയും ഇരുവരും തിളങ്ങി. കഴിഞ്ഞ ദിവസം തനിക്കും കുടുംബത്തിനും എതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ‌ പ്രതികരണവുമായി അഭിരാമി രം​ഗത്തെത്തിയിരുന്നു. കുറച്ച് കാലങ്ങളായി കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്ന് ഫേസ്ബുക്ക് ലൈവിൽ അഭിരാമി പറഞ്ഞു. ഈ വീഡിയോയ്ക്കും വൻ വിമർശനങ്ങളാണ് ഉയരുന്നതെന്ന് താരം പിന്നാലെ […]

error: Content is protected !!