ബംഗളൂരു: ഓട്ടോ ഡ്രൈവര്‍മാരെ കൈയോടെ പിടികൂടാന്‍ യാത്രക്കാരായി ബംഗളൂരു പോലീസ് വകുപ്പ് ഒറ്റദിവസം പിഴയായി ഈടാക്കിയത് 8,06,200 രൂപ. നഗരത്തിലെ ഓട്ടോറിക്ഷ ാഡ്രൈവര്‍മാരില്‍നിന്നാണ് പിഴയായി ഇത്രയും തുക ട്രാഫിക് പോലീസ് ഈടാക്കിയത്. സവാരി പോകാന്‍ വിസമ്മതിക്കുകയും അധിക യാത്രാക്കൂലി വാങ്ങുകയും ചെയ്ത 5,200 ഡ്രൈവര്‍മാര്‍ക്കാണ് പിഴ ചുമത്തിയത്.
/sathyam/media/post_attachments/X0TdghQY8Bc2CRCmFmMv.jpeg)
രാവിലെ പതിനൊന്നിനാരംഭിച്ച പരിശോധന വൈകുന്നേരത്തോളം നീണ്ടു. 250 പോലീസുദ്യോഗസ്ഥര്‍ വിവിധയിടങ്ങളിലായാണ് മിന്നല്‍ പരിശോധനയില്‍ പങ്കെടുത്തത്. പോലീസുദ്യോഗസ്ഥര്‍ സമീപിച്ചവരില്‍ 1,575 പേര്‍ ആവശ്യപ്പെട്ടയിടത്തേക്ക് സവാരി പോകാന്‍ വിസമ്മതിച്ചു. 1,346 പേര്‍ മീറ്ററിലേക്കാള്‍ അധിക യാത്രക്കൂലി ആവശ്യപ്പെട്ടു. ഇവരെ കൂടാതെ ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്‍, യൂണിഫോം ഇല്ലാത്തവര്‍, വാഹനത്തിന്റെ രേഖകള്‍ സൂക്ഷിക്കാത്തവര്‍ എന്നിവര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മതിയായ രേഖകള്‍ ഇല്ലാതിരുന്ന 492 ഓട്ടോറിക്ഷകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് ജോയിന്റ് കമ്മിഷണര്‍ (ട്രാഫിക്) ബി.ആര്‍. രവികണ്ഠ ഗൗഡ പറഞ്ഞു. ഡ്രൈവര്‍മാരുടെ പെരുമാറ്റത്തെ കുറിച്ചും നിരവധി പരാതികള്‍ ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us