ഝാന്‍സി: ഇന്ത്യയില്‍ കഴിയുന്നതിനാവശ്യമായ രേഖകളില്ലാതെ ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന ഏഴ് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. മമൂന്‍ ഷെയ്ഖ്, മിലന്‍ ഷെയ്ഖ്, അസ്ലം ഷെയ്ഖ്, ഫലന്‍ ഷെയ്ഖ്, സിജര്‍ ഷെയ്ഖ്, മുകുള്‍ ഷെയ്ഖ്, മോനു വൈദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ധാക്ക സ്വദേശികളാണ്.
ബബിനയിലെ ബസ് സ്റ്റാന്‍ഡില്‍ നടന്ന പതിവ് പരിശോധനക്കിടയിലാണ് പോലീസ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മതിയായ രേഖകളില്ലാതയാണ് ഇവര്‍ ഇവിടെ കഴിയുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇന്ത്യയില്‍ താമസിക്കുന്നതിനാവശ്യമായ രേഖകളൊന്നും കൈവശമുണ്ടായിരുന്നില്ല.- ഝാന്‍സി എസ്എസ്പി ഡി പ്രദീപ് പറഞ്ഞു.
ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ളവരാണ് ഇവര്‍. മീനെണ്ണ വ്യാപാരമായിരുന്നു ഇവര്‍ക്ക്. അന്വേഷണത്തില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ നിയമാനുസൃതമല്ലാതെ ഇന്ത്യയില്‍ താമസിച്ചതിനാണ് ഇവര്‍ക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.