കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവം, ലീഡ് ചെയ്യുന്നവർ ഉടൻ ബെംഗളൂരുവിലെത്താൻ ഡി.കെയുടെ നിർദ്ദേശം

New Update

ബംഗളൂരു: വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് മുന്നേറ്റം വ്യക്തമായതോടെ പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി ചർച്ചകളും സജീവമായി. ഡികെ ശിവകുമാറോ സിദ്ധരാമയ്യയോ എന്ന ചോദ്യം കോൺഗ്രസിൽ ഉൾപ്പാർട്ടി തർക്കങ്ങൾ ഉണ്ടാക്കിയേക്കുമെന്ന സൂചനകളുണ്ട്.

Advertisment

publive-image

കെപിസിസി അധ്യക്ഷൻ ആയതുമുതൽ ഇതുവരെ കോൺഗ്രസിനെ തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചതും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചതും ഡി.കെ ശിവകുമാറായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഓപ്പറേഷൻ താമരയിൽ കൈപൊള്ളിയ കോൺഗ്രസിന് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പകരം വീട്ടാൻ ഒപ്പം നിന്നതും ഡി.കെ ശിവകുമാർ തന്നെ.

ലിംഗായത് വിഭാഗത്തിലെ രണ്ട് പ്രബലനേതാക്കളായ ജഗദീഷ് ഷെട്ടാറിനെയും ലക്ഷ്മൺ സാവഡിയെയും അവസാനം നിമിഷം ബിജെപിയിൽ നിന്ന് കോൺഗ്രസ് പാളയത്തിലേക്കെത്തിച്ചത് ശിവകുമാറിന്റെ തന്ത്രമായിരുന്നു.

കൂടാതെ കർണാടകയിൽ കൊടുമ്പിരികൊണ്ട അമുൽ – നന്ദിനി വിവാദത്തിനിടയിലും നന്ദിനി സ്റ്റോറുകൾ സന്ദർശിച്ചും പിന്തുണ പ്രഖ്യാപിച്ചും ഡി.കെ താരമായി. ഇതെല്ലാം മുഖ്യമന്ത്രിപദവി സ്വപ്നം കണ്ട് ഡി.കെ ചെയ്തതാണെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡികെ ശിവകുമാറിനെ ദേശീയ നേതൃത്വം പരിഗണിക്കാൻ സാധ്യതകളേറെയാണ്. ഡികെ ശിവകുമാറിന് എതിരെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ കേസുകളും സിദ്ധരാമയ്യയുടെ എതിർപ്പും മാത്രമാകും മുഖ്യമന്ത്രി പദത്തിനും ഡികെ ശിവകുമാറിനുമിടയിലെ തടസ്സങ്ങൾ എന്നാണ് വിലയിരുത്തൽ.

Advertisment