മണ്ണിടിച്ചില്‍, കോഴിക്കോട്- മൈസൂരു- ബെംഗളൂരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തി

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, August 8, 2019

കോഴിക്കോട് : ശക്തമായ മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചില്‍ കാരണം കോഴിക്കോട് നിന്ന് മൈസൂരു- ബെംഗളൂരു റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തി.

വൈകീട്ട് 4,5,7,8, 8.45 എന്നീ സമയങ്ങളിലെ ബസ്സ് സര്‍വ്വീസാണ് മുടങ്ങിയത്. ചുരത്തിലും അടിവാരത്തും മണ്ണിടിഞ്ഞതിനാല്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. കല്‍പ്പറ്റ  നഗരത്തിലും വലിയ രീതിയില്‍ വെള്ളം കയറിയിട്ടുണ്ട്.

×