ബെംഗളൂരു: കർണാടക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡികെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ്. ബെംഗളൂരു കനകപുരയിലെ വീട്ടിൽ ഇന്നലെ വൈകിട്ടാണ് സിബിഐ സംഘം എത്തിയത്. സ്വത്തു വിവരങ്ങൾ ശേഖരിച്ചു. തഹസിൽദാരെ വരുത്തി രേഖകൾ ഒത്തു നോക്കി ഉറപ്പു വരുത്തിയാണ് സംഘം മടങ്ങിയത്.
/sathyam/media/post_attachments/kKUAdhMBduEShXOuo2sC.jpg)
ശിവകുമാർ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. കനകപുരയ്ക്കു പുറകെ ഡോടലഹള്ളി, സന്ദേകൊടിഹള്ളി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിക്കാൻ ഇരിക്കെയാണ് റെയ്ഡ്.
അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് 2017ൽ ശിവകുമാന്റെ ഡൽഹി, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ 14 വസ്തുവകകളിൽ സിബിഐ പരിശോധന നടത്തിയിരുന്നു.
അനധികൃതമായ 75 കോടി രൂപ ശിവകുമാർ സമ്പാദിച്ചെന്നാണ് അന്ന് സിബിഐ അറിയിച്ചത്. സിബിഐയ്ക്കു പുറമേ ആദായനികുതി വകുപ്പും ശിവകുമാറിന്റെ വസതികളിൽ പരിശോധന നടത്തുകയും വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.