New Update
ബംഗളൂരു: മെയ് 10 ന് നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന പ്രചാരണ റാലിയെ അഭിസംബോധന ചെയ്യാൻ രാഹുൽ വീണ്ടും കോലാറിലെത്തുന്നു. ഏപ്രിൽ അഞ്ചിന് കോലാറിൽ നടക്കുന്ന പൊതുറാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. 2019-ൽ കോലാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ നടത്തിയ വിവാദ പരാമർശമാണ് അദ്ദേഹത്തിന്റെ പാർലമെന്റ അഗത്വം നഷ്ടമാക്കിയത്.
Advertisment
2019ൽ കർണാടകയിൽ "എല്ലാ കള്ളന്മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്" എന്ന വിവാദ പരാമർശത്തിലാണ് സൂറത്ത് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചത്. വിധിക്ക് തൊട്ടുപിന്നാലെ രാഹുലിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കുകയായിരുന്നു.
എവിടെ നടത്തിയ വിവാദ പ്രസംഗത്തിനൊടുവിലാണോ തന്റെ പാർലമെന്റ അഗത്വം നഷ്ടപ്പെട്ടത് അതേ തട്ടകത്തിലേക്കുള്ള രാഹുലിന്റെ തിരിച്ചുപോക്കാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.