ഡല്‍ഹി: പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനും വിദ്വേഷം വളര്‍ത്തിയതിനും പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിനും കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്കും ഭാരതീയ ജനതാ പാര്‍ട്ടി റാലിയുടെ സംഘാടകര്‍ക്കും എതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. പരമേശ്വര്, ഡികെ ശിവകുമാര്‍ എന്നിവര്‍ ബെംഗളൂരു ഹൈഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
/sathyam/media/post_attachments/Lemx5ineYk0FuwPqRT9V.jpg)
'നിയമപ്രകാരം നടപടിയെടുക്കണം. ഒരു സാധാരണക്കാരനാണ് ഇത് ചെയ്തിരുന്നതെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പറയാനാകില്ല. അദ്ദേഹം ആഭ്യന്തര മന്ത്രിയാണ്, ബിജെപിയുടെ താരപ്രചാരകനല്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കലാപം ഉണ്ടാകുമെന്ന ഷായുടെ പ്രസ്താവനയെ ഉദ്ധരിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു
'എനിക്കെതിരെ 20 ലധികം കേസുകള്‍ വെറുതെ ചുമത്തിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അവിടെ പരാതി നല്‍കിയ ശേഷം ഞങ്ങള്‍ ഇവിടെയെത്തി, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ ഒരു പ്രധാന വിഷയവുമായി ഹൈ ഗ്രൗണ്ട്‌സ് സ്റ്റേഷനില്‍ എത്തിയിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഞങ്ങളുടെ പരാതിയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.