ജയിച്ചശേഷം എംഎല്‍എമാരെ കൂറുമാറ്റുന്ന ബിജെപി കുതന്ത്രം ഇത്തവണ കര്‍ണാടകയില്‍ വിലപ്പോകില്ല: മല്ലികാർജുൻ ഖര്‍ഗെ

New Update

ബെംഗളൂരു: ജയിച്ചശേഷം എംഎല്‍എമാരെ കൂറുമാറ്റുന്ന ബിജെപി കുതന്ത്രം ഇത്തവണ കര്‍ണാടകയില്‍ വിലപ്പോകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോഴാണ് ഖർഗെയുടെ പ്രസ്താവന.

Advertisment

publive-image

മുഖ്യമന്ത്രിയാകാന്‍ എല്ലാവര്‍ക്കും ആഗ്രഹിക്കാമെങ്കിലും അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി കര്‍ണാടക തിരഞ്ഞെടുപ്പിനുശേഷം പുനഃസംഘടിപ്പിക്കുമെന്നും ഖര്‍ഗെ ബെംഗളൂരുവില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 224 മണ്ഡലങ്ങളിലേക്കാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 10-ന് വോട്ടെടുപ്പും 13ന് ഫലപ്രഖ്യാപനവും നടക്കും.

Advertisment