ബെംഗളൂരു: കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന റോഡ് ഷോ ആരംഭിച്ചു. ഇന്നും നാളെയുമായി നടത്തുന്ന തിരഞ്ഞെടുപ്പ് റാലികളിലൂടെ പരമാവധി പിന്തുണ നേടാനാണ് ബിജെപി ശ്രമിക്കുന്നത്.
/sathyam/media/post_attachments/y40zyrqD8Bb3AWCFhJiV.jpg)
13 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മെഗാ റോഡ്ഷോയാണ് പ്രധാനമന്ത്രി നടത്തുക. 26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോ എട്ട് മണിക്കൂറോളം നീണ്ടുനില്‍ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നിരവധി പേരാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നഗരത്തില്‍ എത്തിയിരിക്കുന്നത്.'നമ്മ ബെംഗളൂരു, നമ്മ ഹെമ്മേ' (നമ്മുടെ ബെംഗളൂരു, നമ്മുടെ അഭിമാനം) എന്നാണ് ബിജെപി ഈ മെഗാ റോഡ്‌ഷോയ്ക്ക് പേരിട്ടിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഇന്ന് ഹുബ്ബള്ളിയില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. രാഹുല്‍ ഗാന്ധി ഇന്ന് ബെല്‍ഗാവിയില്‍ റാലികള്‍ നടത്തുന്നുണ്ട്.