ഇഞ്ചോടിഞ്ച് പോരാട്ടം; കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി; ഇന്ന് വോട്ട് രേഖപ്പെടുത്തുക അഞ്ചരക്കോടിയിലധികം വോട്ടർമാർ

New Update

ബം​ഗളൂരു: കോൺ​ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാടുന്ന കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി. 224 നിയമസഭ മണ്ഡ‍ലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. അഞ്ചരക്കോടിയിലധികം വോട്ടർമാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക.

Advertisment

publive-image

അരലക്ഷത്തോളം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിന് ഒടുവിലാണ് കർണാടക വിധിയെഴുതുന്നത്. മേയ് 13ന് ആണ് വോട്ടെണ്ണൽ . ഭിന്നശേഷിക്കാർക്കും എൺപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. കർണാടകയിൽ 9.17 ലക്ഷം പുതിയ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും.

ജലന്ധർ ലോക്സഭ മണ്ഡലത്തിലും നാല് നിയമസഭ മണ്ഡലങ്ങളിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്തി തുടങ്ങി. ഒഡീഷയിലെ ഝാർസുഗുഡ, യുപിയിലെ സ്വാർ, ഛാൻബെ , മേഘാലയിലെ സൊഹിയോങ് നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.

Advertisment