ഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. ഇനി 13 ന് ഫലമറിയാനുളള കാത്തിരിപ്പിലാണ് ഏവരും. തിഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരമാണ് നടന്നിരിക്കുന്നത് എന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. 224 അംഗ നിയമസഭയില്‍ 122-140 സീറ്റുകളുമായി കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും ബിജെപി 62-80 സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചിച്ചിരിക്കുന്നത്.
/sathyam/media/post_attachments/JubKEUYcM8UJR65TRAB9.jpg)
അതേസമയം തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബെലഗാവി ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി. കേവല ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.
കഴിഞ്ഞ തവണ, എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് 80 സീറ്റുകളും കോണ്‍ഗ്രസിന് 107 സീറ്റുകളുമാണ് പ്രവചിച്ചത്, എന്നാല്‍ ഫലം വിപരീതമായിരുന്നു. ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും ഞങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.