ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണിത്തുടങ്ങി ആദ്യ രണ്ട് മണിക്കൂറിനുള്ളിൽത്തന്നെ കന്നഡ ആർക്കൊപ്പമെന്ന വ്യക്തമായ സൂചനകൾ പുറത്തു വരും. ആദ്യഘട്ട ഫല സൂചനകൾ പുറത്തു വരുമ്പോൾ കോൺഗ്രസ് ഇപ്പോൾ മുന്നിലാണ്. 87 സീറ്റുകളിൽ കോൺഗ്രസ് 42 സീറ്റുകളിലും ബിജെപി 36 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജെഡിഎസ് മൂന്നാം സ്ഥാനത്താണ്.
/sathyam/media/post_attachments/14prHZbtbzw4ZW9MbFiR.jpg)
കർണാടകത്തിലെ 224 മണ്ഡലങ്ങളിലെ 2,163 സ്ഥാനാർഥികളുടെ വിധി പെട്ടിയിലാണിപ്പോൾ. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. സർക്കാർ രൂപീകരിക്കാൻ 224 അംഗ കർണാടക നിയമസഭയിൽ ഒരു പാർട്ടിക്കോ സഖ്യത്തിനോ 113 സീറ്റുകൾ വേണം. ബിജെപിയുമായുള്ള കടുത്ത പോരാട്ടത്തിൽ കോൺഗ്രസിന് മുൻതൂക്കമാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.