വലിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ നേരിട്ടിട്ടും അതിഗംഭീരമായ തിരിച്ചുവരവുമായി ഡികെ: കര്‍ണാടകയില്‍ അരിക്കൊമ്പനായി തകര്‍ത്തുവാരി ഡികെ ശിവകുമാര്‍

New Update

ബംഗളൂരു: നിര്‍ണായകമായ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ ഭരണകക്ഷിയായ ബി.ജെ.പിയും എതിരാളികളായ കോണ്‍ഗ്രസും രംഗത്തിറങ്ങുന്നതിന് സാക്ഷ്യം വഹിച്ച മെയ് 10ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തിനായി കന്നഡക്കാര്‍ ശ്വാസമടക്കി കാത്തിരിക്കുകയാണ്.

Advertisment

publive-image

മെയ് 13 ന് രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. 2,615 സ്ഥാനാര്‍ത്ഥികളുടെ വിധി തുലാസില്‍ തൂങ്ങിക്കിടക്കുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 224 അംഗ കര്‍ണാടക നിയമസഭയില്‍ ഒരു പാര്‍ട്ടിക്കോ സഖ്യത്തിനോ 113 സീറ്റുകള്‍ വേണം. ബി.ജെ.പിയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.

ഒരു മണിക്കൂറിലേറെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കനകപുര മണ്ഡലത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ലീഡ് ചെയ്യുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ അശോകനാണ് പിന്നിലുള്ളത്. മറുവശത്ത്, മുതിര്‍ന്ന ബിജെപി നേതാവും ലിംഗായത്ത് ശക്തനുമായ യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര ശിക്കാരിപുര സീറ്റില്‍ പിന്നിലാണ്. ഗംഗാവതി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജനാര്‍ദന്‍ റെഡ്ഡിയാണ് ലീഡ് ചെയ്യുന്നത്.

കനകപുരയില്‍ ഡികെ ശിവകുമാര്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്.  വലിയ തോതിലുള്ള രാഷ്ട്രീയ തിരിച്ചടികള്‍ നേരിട്ടിട്ടും അതിനെയെല്ലാം തരണം ചെയ്ത് വന്‍ മുന്നറ്റമാണ് ഡികെ നടത്തുന്നത്.

ബിജെപിയുടെ ആര്‍ അശോകന് എതിരെ 8000 അധികമാണ് ശിവകുമാറിന്റെ ലീഡ്. ജെഡിഎസിന്റെ ജിടി ദേവഗൗഡ ചാമുണ്ഡേശ്വരിയിലും നിഖില്‍ കുമാരസ്വാമി രാമനഗരമിലും മുന്നേറ്റം നടത്തുന്നുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ മുന്നിട്ടു നില്‍ക്കുകയാണ്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ബിജെപിയെക്കാള്‍ ഇരട്ടി സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 137 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ബിജെപി 68 ഇടത്തായി ചുരുങ്ങി. ജെഡിഎസ് 17 ഇടത്തും മറ്റുള്ളവര്‍ രണ്ടിടത്തും ലീഡ് ചെയ്യുന്നു

Advertisment