കര്‍ണാടക കോണ്‍ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ 'ശക്തി' പദ്ധതിയുടെ ഉദ്ഘാടനം വിധാന സൗധയില്‍ ഇന്ന്: ഗതാഗതം സുഗമമാക്കുന്നതിന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി: വിശദവിവരങ്ങള്‍ ഇങ്ങനെ

New Update

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ 'ശക്തി' പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്. പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ 20 കിലോമീറ്റര്‍ വരെ സൗജന്യമായി ബസില്‍ യാത്ര ചെയ്യാമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു.

Advertisment

publive-image

പദ്ധതിയുടെ ഉദ്ഘാടനം വിധാന സൗധയില്‍ ഇന്ന് നടക്കും. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് പരിപാടി നടക്കുന്നത്. ഗതാഗതം സുഗമമാക്കുന്നതിന് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സുഗമമായ ഗതാഗതത്തിനായി വാഹനങ്ങള്‍ താഴെ പറയുന്ന രീതിയില്‍ വഴി തിരിച്ചുവിടും..

കെആര്‍ സര്‍ക്കിളില്‍ നിന്ന് ബാലേകുന്ദ്രി സര്‍ക്കിളിലേക്കും ബാലേകുന്ദ്രി സര്‍ക്കിളില്‍ നിന്ന് കെആര്‍ സര്‍ക്കിളിലേക്കും വാഹനങ്ങള്‍ അനുവദിക്കില്ല.

കെആര്‍ സര്‍ക്കിളില്‍ നിന്ന് പോകുന്ന വാഹനങ്ങള്‍ നൃപതുംഗ റോഡിലേക്കും ബാലേകുന്ദ്രി സര്‍ക്കിളില്‍ നിന്നുള്ള വാഹനങ്ങള്‍ ക്വീന്‍സ് സര്‍ക്കിളിലേക്കും തിരിച്ചുവിടും.

സിടിഒ സര്‍ക്കിളില്‍ നിന്ന് പോകുന്ന വാഹനങ്ങള്‍ക്ക് രാജ്ഭവന്‍ റോഡിലേക്ക് പോകാവുന്നതാണ്. എന്നാല്‍ കെആര്‍ സര്‍ക്കിളിലേക്ക് തിരിയാന്‍ അനുവാദമില്ല.

Advertisment