ഭോപാൽ : മധ്യപ്രദേശിലെ സാഹപുരയിൽ ലോക്ഡൗണിനിടെ 53കാരിയായ ബാങ്ക് മാനേജർ സ്വന്തം ഫ്ലാറ്റിൽ ബലാത്സംഗത്തിനിരയായി. ലോക്ഡൗൺ ആയതിനാൽ ഇവരുടെ ഭർത്താവ് രാജസ്ഥാനിലെ തന്റെ വീട്ടിൽ കുരുങ്ങിയതിനാൽ കാഴ്ചപരിമിതിയുള്ള ഇവർ ഏതാനും ദിവസങ്ങളായി ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു.
/sathyam/media/post_attachments/iEzy4FWQ4MKbmzoysyhQ.jpg)
രണ്ടാം നിലയിലുള്ള ഫ്ലാറ്റിൽ എത്താൻ അക്രമി കോണിപ്പടികളാണ് ഉപയോഗിച്ചത്. ബാൽക്കണിയുടെ തുറന്നു കിടക്കുന്ന വാതിൽ വഴിയാണ് ഇയാൾ അകത്തു കടന്നതെന്നാണ് നിഗമനം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
സംഭവത്തില്‍ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി. കോവിഡ് പടർന്നു പിടിക്കുന്ന മധ്യപ്രദേശിൽ ലോക്ഡൗൺ നിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്നു അധികൃതർ അവകാശപ്പെടുമ്പോഴും ഇത്തരമൊരു സംഭവം നടന്നത് വൻ പ്രതിഷേധങ്ങൾക്കു വഴിവയ്ക്കുകയും ചെയ്തു.