കരുവന്നൂരിന് പിന്നാലെ നിക്ഷേപകര്‍ക്ക് പണം തിരിച്ചു കൊടുക്കാത്ത 163 സഹകരണ സംഘങ്ങള്‍ കൂടി ! കോടികള്‍ തട്ടിപ്പു നടന്ന സഹകരണ സംഘങ്ങളില്‍ പലയിടത്തും നിക്ഷേപകര്‍ പണത്തിനായി നടന്നു മടുത്തു. കോട്ടയത്ത് ഈരാറ്റുപേട്ട, മൂന്നിലവ്, പൂഞ്ഞാര്‍, മുണ്ടക്കയത്തും ഉള്‍പ്പെടെയുള്ള 22 സഹകരണ സംഘങ്ങള്‍ ! 100 കോടി തട്ടിപ്പ് നടന്ന കണ്ടല സര്‍വീസ് സഹകരണ ബാങ്കും പട്ടികയില്‍. സര്‍ക്കാര്‍ സഹായിച്ചാല്‍ നിക്ഷേപകര്‍ക്ക് പരമാവധി കിട്ടുക രണ്ടുലക്ഷം രൂപ മാത്രം ! നിക്ഷേപകര്‍ക്ക് പണം കൊടുക്കാത്ത ബാങ്കുകളുടെ പട്ടിക സത്യം ഓണ്‍ലൈന്‍ പുറത്തുവിടുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിനെ പോലെ നിക്ഷേപകര്‍ക്കു പണം തിരിച്ചുനല്‍കാനാകാതെ സംസ്ഥാനത്ത് 164 സഹകരണ സംഘങ്ങളെന്ന് കണക്ക്. കാലാവധി പൂര്‍ത്തിയായിട്ടാണ് ഈ സഹകരണസംഘങ്ങള്‍ നിക്ഷേപം തിരികെ നല്‍കാത്തത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ആബിദ് ഹുസൈന്‍ തങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിഎന്‍ വാസവന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

publive-image

നിക്ഷേപകരുടെ പണം തിരിച്ചു നല്‍കാത്ത സഹകരണ സംഘങ്ങള്‍ ഏറെയുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 100 കോടി രൂപയുടെ ക്രമക്കേടു കണ്ടെത്തിയ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് അടക്കം 37 എണ്ണമാണ് ജില്ലയിലുള്ളത്.

publive-image

രണ്ടാം സ്ഥാനം മന്ത്രിയുടെ ജില്ലയായ കോട്ടയമാണ്. 22 എണ്ണം. പത്തനംതിട്ട 15, ആലപ്പുഴ 15, കൊല്ലം 12, മലപ്പുറം 12, തൃശൂര്‍ 11, കണ്ണൂര്‍ 11, എറണാകുളം 8, കോഴിക്കോട് 7, പാലക്കാട് 5, ഇടുക്കി 4, കാസര്‍കോട് 3, വയനാട് 2 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ എണ്ണം.

publive-image

ഇപ്പോള്‍ പ്രശ്‌നങ്ങളുള്ള തൃശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കും പട്ടികയിലുണ്ട്. സഹകരണ നിക്ഷേപ ഗ്യാരന്റി സ്‌കീം പ്രകാരം പരമാവധി ഇവര്‍ക്ക് രണ്ടു ലക്ഷം രൂപ വരെ തിരികെ കിട്ടാനാണ് സാധ്യത.

ജീവിതത്തിന്റെ നല്ലൊരു ഭാഗവും അധ്വാനിച്ച് കഷ്ടപ്പെട്ട് സമ്പാദിച്ച തുകയാണ് പലരും സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഈ തുകയാണ് അവരുടെ ആവശ്യത്തിന് തിരികെ കിട്ടില്ലെന്ന സ്ഥിതി വന്നിരിക്കുന്നത്.

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

 

publive-image

publive-image

publive-image

 

publive-image

publive-image

Advertisment