രാജ്യത്തെ നടുക്കി വീണ്ടും ബാങ്ക് തട്ടിപ്പ് ! കാനറാ ബാങ്ക്, എസ്ബിഐ എന്നിവിടങ്ങളിലായി നടന്നത് 8,239.79 കോടി രൂപയുടെ തട്ടിപ്പ്. ഹൈദ്രാബാദിലെ ട്രാന്‍സ്‌ട്രോയ് കമ്പനി കാനറാ ബാങ്കില്‍ നിന്നു മാത്രം തട്ടിയെടുത്തത് 7,926 കോടി രൂപ ! സിബിഐ കേസെടുത്തു. രാജ്യവ്യാപക റെയ്ഡ് ! ട്രാന്‍സ്‌ട്രോയ് നടത്തിയ വെട്ടിപ്പ് നീരവ് മോദി നടത്തിയതിനേക്കാള്‍ വലുത് !

New Update

publive-image

ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ബാങ്ക് തട്ടിപ്പ്. ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിടെ രണ്ടു സ്ഥാപനങ്ങള്‍ കാനറ ബാങ്ക്, എസ്ബിഐ എന്നീ ബാങ്കുകളില്‍ നിന്നായി 8,239.79 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. സിബിഐ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Advertisment

ഇന്നലെയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ട്രാന്‍സ്‌ട്രോയ് (ഇന്ത്യ) ലിമിറ്റഡിനെതിരെ കാനറ ബാങ്ക് 7,926 കോടി രൂപ തട്ടിപ്പ് പരാതി നല്‍കിയത്. ഈ കമ്പനി തട്ടിച്ചെടുത്ത തുക നിരവ് മോദി ഇന്ത്യിലെ എല്ലാ ബാങ്കുകളില്‍ ന്ിന്നും കൂടി തട്ടിയെടുത്ത തുകയെക്കാള്‍ കൂടുതലാണ്.

ട്രാന്‍സ്ട്രോയ് (ഇന്ത്യ) ലിമിറ്റഡ്, സിഎംഡി ചെറിയുരി ശ്രീധര്‍ ശ്രീധര്‍, അഡീഷണല്‍ ഡയറക്ടര്‍മാരായ രായപതി സംബസിവ റാവു, അക്കിനേനി സതീഷ് എന്നിവര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കമ്പനിയുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. പരാതിക്കു പിന്നാലെ ഹൈദ്രാബാദ്, ഗുണ്ടൂര്‍ എന്ിനിവിടങ്ങളില്‍ സിബിഐ നടത്തിയ റെയ്ഡില്‍ വിവിധ രേഖകള്‍ പിടിച്ചെടുത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയപാതകള്‍, പാലങ്ങള്‍, ജലസേചന പദ്ധതികള്‍, മെട്രോയുമായി ബന്ധപ്പെട്ട ജോലികള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായ കമ്പിനിയാണ് ട്രാന്‍സ്‌ട്രോയ്. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) സെപ്റ്റംബര്‍ 2019 ലെ ഉത്തരവ് പ്രകാരം നിലവില്‍ ലിക്വിഡേഷന്‍ പ്രക്രിയയിലാണ് കമ്പനി.

കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ കോടിക്കണക്കിന് രൂപ ട്രാന്‍സ്‌ട്രോയ് വായ്പയെടുത്തിട്ടുണ്ട്. അതിനിടെ ചെന്നൈ ആസ്ഥാനമായുള്ള അഗ്‌നൈറ്റ് എഡ്യൂക്കേഷന്‍ ലിമിറ്റഡിനെതിരെ 313.79 കോടി രൂപ തട്ടിപ്പ് നടന്നതായി എസ്ബിഐയും പരാതി നല്‍കി. ഈ കേസിലും സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അഗ്‌നൈറ്റ് എഡ്യൂക്കേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ കെ ബാലസുബ്രഹ്മണ്യം, ഡയറക്ടര്‍ കെ പദ്മനാഭന്‍, ചില പൊതുപ്രവര്‍ത്തകര്‍ എന്നിവരെ പ്രതിയാക്കിയാണ് കേസെടുത്തത്.

നേരത്തെ നീരവ് മോദി നടത്തിയ തട്ടിപ്പായിരുന്നു നിലവില്‍ ഇന്ത്യയിലെ ഒരു ബാങ്കില്‍ നിന്നും എടുത്ത ഏറ്റവും വലിയ വായ്പാ തട്ടിപ്പ്. 7,700 കോടി രൂപയായിരുന്നു തട്ടിപ്പ് നടത്തിയത്. 49 കാരനായ നിരവ് മോദി ഇപ്പോള്‍ യുകെയിലെ ജയിലിലാണ്.

bank fraud
Advertisment