Advertisment

ബാങ്കിലെത്തുന്നവര്‍ നല്‍കുന്ന ചെക്ക് ഗ്ലൗസ് ധരിച്ച കൈകൊണ്ട് പോലും തൊടാതെ തോണ്ടിയെടുത്ത് അണുവിമുക്തനാക്കുന്ന ഉദ്യോഗസ്ഥന്‍ ; ചെക്കിലെ അണുക്കള്‍ നശിച്ചാലും ഇല്ലെങ്കിലും ബുദ്ധി അപാരം തന്നെ..!!

New Update

കൊറോണ വൈറസ് ഭീതിയിലാണ് രാജ്യവും ലോകവുമെല്ലാം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് അവശ്യസേവനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഇതിലുള്‍പ്പെടുന്നതാണ് ബാങ്കിംഗ് സര്‍വീസ്.

Advertisment

publive-image

ആവശ്യമായ തയ്യാറെടുപ്പുകളോടെ മാത്രമേ അവശ്യസേവനങ്ങള്‍ നടത്തുന്നവരും ജനങ്ങളുമായി ഇടപെടാവൂ എന്ന് കര്‍ശനമായ നിര്‍ദേശമുണ്ട്. മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുക, ഇടവിട്ട് കൈ കഴുകുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്യുക, സാമൂഹികാകലം പാലിക്കുക എന്നിവയാണ് ഇതിലെ പ്രധാന നിര്‍ദേശങ്ങള്‍.

എന്നാല്‍ ശാസ്ത്രീയമായ ഈ നിര്‍ദേശങ്ങള്‍ക്കെല്ലാം അപ്പുറം സ്വന്തം നിലയ്ക്കും ചില മുന്‍കരുതലുകള്‍ ആളുകള്‍ എടുക്കുന്നുണ്ടാകാം. ചിലപ്പോഴെല്ലാം ഇവ വന്‍ തിരിച്ചടിയും ആകാം. എന്തായാലും അത്തരത്തില്‍ ശാസ്ത്രീയമാണോ എന്ന വ്യക്തമല്ലാത്ത ഒരു പ്രതിരോധമാര്‍ഗം കൈക്കൊണ്ട ബാങ്കുദ്യോഗസ്ഥന്റെ വീഡിയോ ആണ് ഇപ്പോള്‍ ട്വറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ബാങ്കിലെത്തുന്നവര്‍ നല്‍കുന്ന ചെക്ക് ഗ്ലൗസ് ധരിച്ച കൈ കൊണ്ട് പോലും ഇദ്ദേഹം തൊടുന്നില്ല. കൊടില്‍ പോലുള്ള ഉപകരണം കൊണ്ട് ഇത് കൗണ്ടറിനകത്തേക്ക് വാങ്ങിയെടുക്കും. തുടര്‍ന്ന് മേശപ്പുറത്ത് ഓണ്‍ ചെയ്ത് വച്ചിരിക്കുന്ന ഇസ്തിരിപ്പെട്ടി കൊണ്ട് ചെക്കിന്റെ ഇരുപുറവും സൂക്ഷ്മമായി തേക്കും. ഇതാണ് അണുക്കളെ നശിപ്പിക്കാന്‍ ഇദ്ദേഹം കൈക്കൊണ്ടിരിക്കുന്ന മാര്‍ഗം.

ഇത് ഫലപ്രദമാണോയെന്ന് ചോദിച്ചാല്‍ അക്കാര്യത്തില്‍ ശാസ്ത്രീയമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. എങ്കിലും അപാരമായ 'ഐഡിയ' ആയിപ്പോയെന്നാണ് സോഷ്യല്‍ മീഡിയയിലെ വാദം. ആ ഒരര്‍ത്ഥത്തില്‍ തന്നെ രസകരമായാണ് ആളുകള്‍ ഇത് പങ്കുവയ്ക്കുന്നതും.

വീഡിയോ കാണാം...

Advertisment