Advertisment

കമ്മീഷൻ കുറഞ്ഞു; ബാറുകളടച്ച് പ്രതിഷേധവുമായി ബാറുടമകൾ ! സംസ്ഥാനത്ത് ഇന്നു മുതൽ ബാറുകൾ അടച്ചിടും. ബെവ്കോ വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതോടെ നഷ്ടമെന്ന് ബാറുടമകളുടെ വാദം. പ്രശ്നം പരിഹരിക്കാമെന്ന് സർക്കാരും. പ്രശ്നം പരിഹരിക്കുന്നതുവരെ ബാറടച്ചിടും ! കൺസ്യൂമർഫെഡിനും നഷ്ടം; ജീവനക്കാരും സമരത്തിലേക്ക്

New Update

publive-image

Advertisment

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതല്‍ ബാറുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങി ബാറുടമകൾ. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെതാണ് തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചതിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്നാണ് ബാറുകൾ അടച്ചിട്ടുള്ള പ്രതിഷേധം.

ബെവ്കോ വെയർഹൗസ് മാർജിൻ വർധിപ്പിച്ചതോടെ ബാറുകൾക്ക് മദ്യത്തിനായുള്ള മുതൽമുടക്ക് വർധിച്ചത്. ഇതു നഷ്ടമുണ്ടാക്കുമെന്നാണ് ബാറുടമകൾ പറയുന്നത്.

ഈ പ്രശ്നം പരിശോധിക്കാമെന്ന് ബാറുടമകൾക്ക സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ ബാറുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു. ഇന്നു ബാറുകൾ തുറന്നിട്ടില്ല. കൺസ്യൂമർ ഫെഡിനും ഇതേ പ്രശ്നമുണ്ട്.

ബെവ്കോ കമ്മീഷൻ ഉയർത്തിയതോടെ അവരുടെ വരുമാനത്തിലും ഇടിവുണ്ട്. കൺസ്യൂമർ ഫെഡ് ചില്ലറ മദ്യവിൽപ്പന ശാലകളിലെ വരുമാനം ഉപയോഗിച്ചാണ് മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൂടി ശമ്പളം നൽകുന്നത്.

kochi news bars
Advertisment