വരവാലൻ പക്ഷിയുടെ അതിശയപ്പറക്കൽ !

New Update

publive-image

ബാർ-ടെയിൽഡ് ഗോഡ്‌വിറ്റ് (Bar-Tailed Godwit) പക്ഷി പറന്നു, റിക്കാർഡോടെ, 12000 കിലോമീറ്റർ കേവലം 11 ദിവസം കൊണ്ട്, അതും നിർത്താതെ.

Advertisment

ഈ അവകാശവാദം ശാസ്ത്രജ്ഞരുടേതാണ്. ശാസ്ത്രജ്ഞർ ഒരു സാറ്റലൈറ്റ് ടാഗ് പക്ഷിയുടെ പിന്നിലായി അടിഭാഗത്ത് ഘടിപ്പിച്ചായിരുന്നു ഈ നിരീ ക്ഷണം നടത്തിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 16 ന് അമേരിക്കയിലെ അലാസ്‌ക്കയിൽനിന്നും പസഫിക് സമുദ്രത്തിനു മുകളിൽക്കൂടി ന്യൂസിലൻഡിലെ ഓക്‌ലാൻഡ് വരെയായിരുന്നു പക്ഷിയുടെ നോൺ സ്റ്റോപ്പ് പറക്കൽ.

publive-image

സെപ്റ്റംബർ 27 ന് 12000 കിലോമീറ്റർ താണ്ടിയാണ് ഓക്ക്‌ലാൻഡിൽ പറന്നിറങ്ങിയത്. ഈ നിർത്താപ്പറക്കലിനിടെ പക്ഷി വെള്ളം കുടിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്തിട്ടുമില്ല എന്നതാണ് അതിശയകരം.

പക്ഷികളുടെ മൈഗ്രേഷൻ റിസേർച്ച് ചെയ്യുന്ന ശാസ്ത്രജ്ഞ ഡോക്ടർ ജെസ്സി കാക്ക്വലിന്റെ നേതൃത്വത്തിലായിരുന്നു നിരീക്ഷണങ്ങൾ നടന്നത്.

ഗോഡ്‌വിറ്റ് പക്ഷികൾക്ക് യുദ്ധവിമാനത്തിൻ്റെ (ജെറ്റ് ഫൈറ്റര്‍) ആകൃതിയാണുള്ളത്. അവയുടെ നീളവും കൂർത്ത തുമായ ചിറകുകൾ കാറ്റിൽ വേഗത്തിൽപ്പറക്കാൻ സഹായിക്കുന്നവയാണ്.

publive-image

പറക്കുന്ന അവസരത്തിൽ ശരീരം വളരെ ഉള്ളിലേക്ക് ചുരുക്കുന്നതുമൂലം വായുവിൽ മുന്നോട്ടുപായുന്നതിനുള്ള അനായാസത ഇവയ്ക്ക് കൈവരുന്നു. ഗോഡ്‌വിറ്റ് പക്ഷികളുടെ ഭാരം 230 മുതൽ 450 ഗ്രാം വരെയാണുണ്ടാകുക.

ഇവയുടെ ചിറകുകൾ 70 മുതൽ 80 സെന്റീമീറ്റർ വരെ നീളമുള്ളതാണ്. പക്ഷിയുടെ നീളം 37 - 39 സെന്റീമീറ്റർവരെയാണുള്ളത്.

ഈ പക്ഷിവർഗ്ഗം കൂടുതലും അലാസ്‌ക്കയിലാണ് കാണപ്പെടുന്നത്. ഇവയുടെ മൈഗ്രേഷൻ (ദേശാന്തരയാത്ര) നടക്കുക സ്ഥിരമായി ആസ്‌ത്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലേക്കാണ്.

publive-image

ഈ നോൺ സ്റ്റോപ്പ് പറക്കലിനുമുമ്പ് പക്ഷിക്ക് രണ്ടുമാസം തുടർച്ചയായി ധാന്യങ്ങളും പുഴുക്കളുമടങ്ങിയ ഭക്ഷണം നൽകിയിരുന്നു. ഈ പറക്കലിനായി 20 ഗോഡ്‌വിറ്റ് പക്ഷികളിയാണ് ശാസ്ത്രജ്ഞർ തെരഞ്ഞെടുത്തത്.

അതിൽനിന്ന് ഒടുവിൽ 4 പക്ഷികളെ അവസാനറൗണ്ടിൽ ഉൾപ്പെടുത്തിതിൽ ഒന്നാണ് ഇപ്പോൾ പറന്നതും റിക്കാർഡ് സ്ഥാപിച്ചതും. ഇത് ആൺ ഗോഡ്‌വിറ്റ് പക്ഷിയായിരുന്നു.

ന്യൂസിലാൻഡിൽ നിന്നായിരുന്നു 20 പക്ഷികളെയും ഇതിനായി തെരഞ്ഞെടുത്ത് അലാസ്‌കയിൽ കൊണ്ടുവന്നത്. ഇതിനുമുൻപ് 2007 ൽ ഇതേ വർഗ്ഗത്തിൽപ്പെട്ട ഒരു പെൺപക്ഷി അലാസ്‌കയിൽ നിന്നും ന്യൂസിലാൻ ഡുവരെ 11,498 കിലോമീറ്റർ ദൂരം നിർത്താതെ പറന്ന് റിക്കാർഡ് സ്ഥാപിച്ചിരുന്നു.

publive-image

ഈ പക്ഷികൾക്ക് അവിശ്വസനീയമായവിധം എനർജി സേവ് ചെയ്യാനുള്ള ശാരീരികക്ഷമതയുണ്ടെന്നാണ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നത്.

അതുകൊണ്ടുതന്നെ തുടർച്ചയായി പറന്നാലും ഇവർ അവശരാകുന്നില്ല. വിവരിക്കാനാകാത്തവിധമുള്ള ഒരു ഓൺലൈൻ മാപ്പ്, പറന്നുതുടങ്ങു മ്പോൾത്തന്നെ അവയുടെ മസ്തിഷ്ക്കത്തിൽ രൂപപ്പെടുന്നുവത്രേ.

ഭൂമിയുടെ ഏതു ഭാഗത്താണ് തങ്ങളെന്നും പോകേണ്ട കൃത്യമായ ലക്‌ഷ്യം എവിടേക്കെന്നും ഇവയ്ക്കു ആകാശത്തുതന്നെ വ്യക്തയുണ്ടെന്നാണ് ഡോക്ടർ ജെസ്സി കാക്ക്വലിൻ പറയുന്നത്. പക്ഷികളുടെ ദേശാടനത്തെപ്പറ്റിയുള്ള പഠനങ്ങളുടെ ഭാഗമായാണ് ഈ പരീക്ഷണങ്ങൾ നടത്തപ്പെടുന്നത്.

animal world
Advertisment