Advertisment

ബാര്‍ബര്‍ഷോപ്പുകള്‍ക്ക് ഡിസ്‌പോസിബിള്‍ ഏപ്രണ്‍ ;ഇലക്ട്രിക്കല്‍ എന്‍ജിനീയറായ പാലാ മുത്തോലി സ്വദേശി ടോണി ജോസഫാണ് ഏപ്രണ്‍ നിര്‍മിച്ചത്

New Update

കോട്ടയം: ബാര്‍ബര്‍ഷോപ്പുകളിലും ബ്യൂട്ടി പാര്‍ലറുകളിലും പോകുമ്പോള്‍ ഇനി പുതയ്ക്കുന്നതിനു തുണിയും ടൗവലും കൊണ്ടുപേകേണ്ട പകരം ഡിസ്‌പോസിബിള്‍ കട്ടിംഗ് ഏപ്രണ്‍ റെഡി. പാലാ മുത്തോലി സ്വദേശിയായ ടോണി ജോസഫാണ് കോവിഡിന്റ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുടങ്ങിയ ബാര്‍ബര്‍ഷോപ്പുകളിലെത്തുന്നവര്‍ക്കായി കട്ടിംഗ് ഏപ്രണ്‍ നിര്‍മിച്ചിരിക്കുന്നത്.

Advertisment

publive-image

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ കഴിഞ്ഞ ദിവസമാണ് ബാര്‍ബര്‍ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും തുറന്നത്. സാമൂഹിക അകലം പാലിച്ചും കര്‍ശനമായ പ്രതിരോധന നിര്‍ദേശങ്ങള്‍ പാലിച്ചുമാണ് ബാര്‍ബര്‍ഷോപ്പുകളുടെ പ്രവര്‍ത്തനം. മുടിവെട്ടാന്‍ പോകുന്നവര്‍ പുതയ്ക്കുന്നതിനുളള തുണിയും തുടയ്ക്കുന്നതിനുള്ള ടൗവലും കൊണ്ടുവരണമെന്നാണ് നിര്‍ദേശം.

ഇവയ്ക്കു പകരമായി ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ കട്ടിംഗ് ഏപ്രണ്‍. പോളിപ്രൊപ്പലേറ്റ് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഈ കട്ടിംഗ് ഏപ്രണ്‍ ടോണി സ്വന്തമായിട്ടാണ് നിര്‍മിക്കുന്നത്. ഉപയോഗത്തിനുശേഷ ഇവ കത്തിച്ചു കളയാം. മാസ്‌ക് ഉപയോഗിച്ചതിനുശേഷം കത്തിച്ചു കളയുന്ന അതേ രീതിയിലാണ് കട്ടിംഗ് ഏപ്രണ്‍ന്റെയും സംസ്‌കരണം.

publive-image

ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ കൂടിയായ ടോണി സ്വന്തമായി നിര്‍മിച്ച മെഷീനിലാണ് കട്ടിഗ് ഏപ്രണ്‍ നിര്‍മിക്കുന്നത്. ഇപ്പോള്‍ ജില്ലയ്ക്കു പുറമേ എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ബാര്‍ബര്‍ഷോപ്പുകളിലേക്കും ബ്യൂട്ടിപാര്‍ലറിലേക്കും ടോണി കട്ടിഗ് ഏപ്രണ്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്. ഒരെണ്ണത്തിനു 12 രൂപയാണു വില. കട്ടിംഗ് ഏപ്രണ്‍ ആവശ്യമുള്ളവര്‍ക്ക് ടോണിയുമായി ബന്ധപ്പെടാം 9497325109

barber shop aprin
Advertisment