സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ തുറക്കും; ബിയറും വൈനും പാര്‍സലായി

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതൽ തുറന്ന് പ്രവര്‍ത്തിക്കും. ബാറുകളില്‍ നിന്ന് ബിയറും വൈനും മാത്രം പാര്‍സലായി നല്‍കും. മറ്റ് മദ്യങ്ങള്‍ നല്‍കില്ല. സംസ്ഥാനത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി ബാറുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ബിവറേജസ് കോര്‍പറേഷന്‍ ഇവര്‍ക്ക് നല്‍കിയിരുന്ന വെയര്‍ഹൗസ് മാര്‍ജിന്‍ കൂട്ടിയതായിരുന്നു ഉടമകളുടെ പ്രതിഷേധത്തിന് കാരണം.

എന്നാല്‍ ബിയറിന്റേയും വൈനിന്റേയും വെയര്‍ഹൗസ് മാര്‍ജിന്‍ നേരത്തെ വര്‍ധിപ്പിച്ചിരുന്നില്ല. ഒപ്പം ബിയറിന്റേയും വൈനിന്റേയും കാലാവധി അവസാനിക്കാന്‍ പോവുകയാണ്. കാലാവധി അവസാനിച്ചാല്‍ ഇവ ഉപയോഗശൂന്യമാകും. ഈ സാഹചര്യത്തിലാണ് ബാര്‍ ഉടമകള്‍ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. പുതിയ സ്റ്റോക്കെടുക്കാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ മറ്റു മദ്യം വില്‍ക്കില്ല എന്ന പഴയ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബാറുടമകള്‍.

Advertisment