/sathyam/media/post_attachments/htTN4q68fTI7XynckkWI.jpg)
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍മന്ത്രി മാത്യു ടി തോമസ്, ഉമ്മന്‍ ചാണ്ടി എന്നിവര്‍ അനുശോചിച്ചു.
മതേതര നിലപാടുള്ള സമൂഹവുമായിനല്ല ബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു കാതോലിക്കാ ബാവയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എല്ലാവരുടേയും മനസില്‍ യഥാര്‍ത്ഥ ക്രൈസ്തവ ദര്‍ശനം എത്തിക്കാന്‍ ശ്രമിച്ച, എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്ന യഥാര്‍ത്ഥ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് വി ഡി സതീശന്‍ പറഞ്ഞു.
ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയനുമായി വ്യക്തിപരമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ക്കെ അദ്ദേഹത്തോട് പരിചയവും അടുപ്പവുമുണ്ടായിരുന്നു. സമൂഹത്തിനും സഭയ്ക്കും നിസ്തുലമായ സംഭാവന നല്‍കിയ മഹാരഥനായിരുന്നു പരിശുദ്ധ ബാവയെന്ന് ചെന്നിത്തല പറഞ്ഞു.
ക്രിസ്തുവിന് സാക്ഷ്യം നല്‍കിയ മഹോന്നത വ്യക്തിയും ആധ്യാത്മികതയില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ആളായിരുന്നു കാതോലിക്കാ ബാവയെന്നായിരുന്നു പി ജെ ജോസഫിന്‍റെ അനുസ്മരണം. അദ്ദേഹം വലിയ നേതൃത്വമാണ് സഭയ്ക്ക് നല്‍കിയതെന്നും പി ജെ ജോസഫ് പറഞ്ഞു. സൗമ്യശീനലായ വ്യക്തിയായിരുന്നു ബാവ മാനവികതയില്‍ ഊന്നിനിന്നുകൊണ്ട് സഭയെ നയിക്കാന്‍ ശ്രമിച്ചിരുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു. നല്ല സൗഹൃദം കാതോലിക്കാ ബാവാ സ്ഥാനോരോഹണം ചെയ്ത് ചുമതല ഏല്‍ക്കുന്ന സന്ദര്‍ഭം മുതല്‍ പങ്കിടാന്‍ സാധിച്ചതായി മന്ത്രി വി എന്‍ വാസവന്‍ ഓര്‍മ്മിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us