ബത്തേരിയില്‍ പന്ത്രണ്ടുകാരന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

ബത്തേരി: ബത്തേരിയില്‍ പന്ത്രണ്ടുകാരന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.  ഒന്നാംമൈല്‍ വടക്കേതില്‍ അബൂബക്കര്‍ - ഷാദിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഹനസ് (12) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.

Advertisment

publive-image

പനിയെ തുടര്‍ന്ന് അഹനസ് തിങ്കളാഴ്ച താലൂക്ക് ആശുപത്രിയിലെത്തി ചികിത്സതേടി മടങ്ങിയിരുന്നു. പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മേപ്പാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ചതാണെന്നാണ് ലഭ്യമാകുന്ന വിവരം.

Advertisment