സൂപ്പര്‍ ഹീറോ സിനിമയായ ബാറ്റ്മാന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചിത്രത്തിലെ പ്രധാന നടന്‍ റോബര്‍ട്ട് പാറ്റിന്‍സണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. മാര്‍ച്ചില്‍ നിര്‍ത്തിവെച്ച സിനിമാ ചിത്രീകരണം സമീപകാലത്താണ് വീണ്ടും തുടങ്ങിയത്.
/sathyam/media/post_attachments/fjueJ5cgIC57tdXMO0Sm.jpg)
സിനിമാ സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാക്കാളായ വാര്‍ണര്‍ ബ്രോസ് പ്രസ്താവനയിൽ അറിയിച്ചു. ആർക്കാണ് കോവിഡ് ബാധിച്ചതെന്ന് നിർമ്മാണ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.
എന്നാല്‍ പ്രധാന കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിക്കുന്ന റോബര്‍ട്ട് പാറ്റിന്‍സണാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഹോളിവുഡ് റിപ്പോർട്ടർ, വാനിറ്റി ഫെയർ തുടങ്ങിയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തനിക്ക് രോഗമുണ്ടെന്ന് പാറ്റിൻസണും വ്യക്തമാക്കിയിട്ടുണ്ട്. മാറ്റ് റീവ്‌സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2021ല്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.