-സിപി കുട്ടനാടൻ
1946 ജൂലൈ മാസത്തിൽ ഭരണ ഘടനാ നിർമാണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. ഭൂരിപക്ഷ സീറ്റുകളിലും കോൺഗ്രസ്സ് ജയിച്ചതോടെ ശരീഅത്ത് സ്വാധീനത്തിലുള്ള ഭരണഘടന ഇന്ത്യയിൽ നിർമ്മിക്കാം എന്ന ലീഗിൻ്റെ അജണ്ട പരാജയം രുചിക്കുമെന്നായി.
ഉടൻ തന്നെ കാബിനറ്റ് മിഷൻ പദ്ധതിക്കുള്ള പിന്തുണ പിൻവലിച്ചു കൊണ്ട് മുസ്ലിം ലീഗ് മുൻധാരണകളെ അട്ടിമറിച്ചു. “ഹൈന്ദവ ഭൂരിപക്ഷ ഹിന്ദുസ്ഥാന്‍, ഇസ്ലാമിക ഭൂരിപക്ഷമുള്ള പാകിസ്ഥാന്‍” എന്നിങ്ങനെ ഭാരത വിഭജനത്തിനുള്ള സമ്മര്‍ദ്ദം മുഹമ്മദലി ജിന്ന ആരംഭിച്ചു.
/sathyam/media/post_attachments/5yJ2NLGx9t7IS8TNuqsG.jpg)
അതിനൊപ്പം തന്നെ വിഭജനത്തെ തുടര്‍ന്ന് ഹൈന്ദവ ഭൂരിപക്ഷമുള്ള ഭാരതത്തില്‍ മുസ്ലീംങ്ങളുടെ സ്ഥിതി മോശമായിരിക്കും എന്നും ജിന്ന പ്രസംഗിക്കുവാൻ തുടങ്ങി. സമവായ ചർച്ചകൾക്കുള്ള ക്ഷണങ്ങളൊക്കെ നിരസിച്ച ജിന്ന 1946 ജൂലൈയില്‍ ഒരു പത്രസമ്മേളനം നടത്തി.
പാകിസ്ഥാന്‍ എന്ന രാജ്യം രൂപീകരിക്കേണ്ടതിൻ്റെ അനിവാര്യതകളെ കുറിച്ച് അദ്ദേഹം വാചാലനായി. മുസ്ലീങ്ങള്‍ക്ക് മാത്രമായി പാകിസ്ഥാന്‍ എന്ന രാജ്യം അനുവദിച്ചു തന്നില്ലെങ്കില്‍ അത് നേടിയെടുക്കാനുള്ള വ്യക്തവും കൃത്യവുമായ പദ്ധതി മുസ്ലീം ലീഗ് തയ്യാറാക്കിയിട്ടുണ്ട് എന്ന് ജിന്ന പറഞ്ഞു.
ഭൂരിപക്ഷ ഹിന്ദുക്കള്‍ ഉള്ള ഭാരതത്തില്‍ കയ്യും കെട്ടി ജീവിക്കാന്‍ തനിക്കാകില്ല എന്നും. പാകിസ്താന്‍ എന്ന രാഷ്ട്രം അനുവദിച്ചു തരാത്ത പക്ഷം പരിശുദ്ധ റംസാനിലെ പതിനെട്ടാം ദിവസം, 1946 ഓഗസ്റ്റ് 16 “DIRECT ACTION DAY” ആയി ആചരിക്കും എന്നും പ്രഖ്യാപിച്ചു.
ഇത് നെഹ്രുവിനെപ്പോലുള്ള നേതാക്കളിൽ അതൃപ്തിയുണ്ടാക്കി. ജിന്നയുടെ ഭീഷണിക്ക് വഴങ്ങാതിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ട് മുസ്ലീം ലീഗ് പ്രസ്തുത ദിനം ബംഗാളില്‍ ബന്ദ് പ്രഖ്യാപിച്ചു. ഗവര്‍ണ്ണര്‍ ബന്ദ് അംഗീകരിക്കുകയും ചെയ്തു.
1946 ആഗസ്റ്റ് 16ന് ഭാരതമൊട്ടുക്ക് പ്രത്യക്ഷ സമര ദിനമായി ആചരിക്കാൻ മുസ്ലിം ലീഗ് തയ്യാറെടുത്തു. പ്രസ്തുത ദിവസം ജിന്നയുടെ നിർദ്ദേശ പ്രകാരം മുസ്ലീം ലീഗിൻ്റെ ഓരോ ബ്രാഞ്ചിൽ നിന്നും മൂന്ന് വീതം പ്രവർത്തകരെ ജുമാ നമസ്കാരത്തിനു മുൻപ് മുസ്‌ലിംകളോട് ആക്ഷൻ പ്ലാൻ എന്താണെന്ന് വിശദീകരിക്കാനായി അയച്ചു.
കൂടാതെ സ്വതന്ത്ര മുസ്ലീം ഇന്ത്യയ്ക്കായി എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രത്യേക ജുമാ നമസ്കാരവും നടന്നു. ഓഗസ്റ്റ് 16നു പള്ളിയില്‍ ഒത്തു ചേര്‍ന്ന ജനങ്ങള്‍ക്ക് ജിന്നയുടെ വാക്കുകള്‍ കുറിക്കപ്പെട്ട ഒരു ലഘുലേഖ നല്‍കപ്പെട്ടു. അക്ഷരാഭ്യാസമില്ലാത്തവരെ സാക്ഷരരായവർ ലഘുലേഖ വായിച്ചു കേൾപ്പിച്ചു. ഖുറാനിലെ ആയത്തുകള്‍ ആ നോട്ടീസില്‍ കുറിക്കു കൊള്ളുന്ന വിധം പ്രയോഗിക്കപ്പെട്ടിരുന്നു.
ഡയറക്റ്റ് ആക്ഷൻ ഡേ വിശുദ്ധ റമദാനിൽത്തന്നെ വന്നു ചേരുകയുണ്ടായ യാദൃശ്ചികതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് വരാൻ പോകുന്ന പ്രതിഷേധ പ്രകടനങ്ങൾ മെക്കയിലെ അവിശ്വാസികള്‍ക്ക് എതിരായി പ്രവാചകൻ മുഹമ്മദ് നടത്തിയ യുദ്ധത്തിനും അതിൻ്റെ അനന്തരഫലമായി ഉണ്ടായ അറേബ്യൻ ഇസ്ലാമിക സാമ്രാജ്യ സ്ഥാപനത്തിനും തുല്യമാണെന്ന് ഉപമകളിലൂടെ ഉദ്ഘോഷിച്ചുകൊണ്ടായിരുന്നു ലഖുലേഖയിലെ വരികൾ മുന്നേറിയത്.
മുഹമ്മദ് അവിശ്വാസികളെ (മുസ്ലിം അല്ലാത്തവരെ) ആക്രമിച്ചു കീഴടക്കി മക്ക സത്യവിശ്വാസികളുടെ സ്വന്തമാക്കിയത് പോലെ മുസ്ലിംകൾ ഹിന്ദുസ്ഥാന്‍ ആക്രമിച്ചു ഇസ്‌ലാമിൻ്റെ വാഗ്ദത്ത ഭൂമി കരസ്ഥമാക്കെണ്ടതിൻ്റെ ആവശ്യകത ലഘുലേഖയിൽ അടിവരയിട്ടു പറഞ്ഞിരുന്നു. എന്നാൽ അന്നേ ദിനം രാവിലെ മുതൽ തന്നെ ചെറിയ തോതിൽ ആക്രമ സംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരുന്നു.
നമാസിന് ശേഷം മുസ്ലീം ലീഗ് റാലി ഉച്ചതിരിഞ്ഞു 12 മണിയോടെ ആരംഭിച്ചു. ബംഗാളിലെ ഏറ്റവും വലിയ മുസ്ലീം കൂട്ടായ്മയായി അക്കാലത്തു ആ റാലിയെയും തുടര്‍ന്നുള്ള സമ്മേളനത്തെയും വിലയിരുത്തപ്പെട്ടു. സ്റ്റാർ ഓഫ് ഇന്ത്യ എന്ന അക്കാലത്തെ ഒരു മുസ്ലീം അനുകൂല പത്രം ഏതാണ്ട് ഒരു ലക്ഷത്തോളം മുസ്ലീങ്ങള്‍ ആ റാല്ലിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മുസ്ലിം ലീഗിൻ്റെ ഡയറക്ട് ആക്ഷന്‍ ഡേ നടപ്പാക്കേണ്ട ഉത്തരവാദിത്വം ബംഗാള്‍ മുഖ്യമന്ത്രി ആയിരുന്ന ഹുസൈൻ ഷഹീദ് സുഹ്രവര്‍ദ്ദിക്കായിരുന്നു. ബംഗാളിൻ്റെ നാനാഭാഗങ്ങളില്‍ നിന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. ബോലോ തഖ്ബീര്‍ വിളികള്‍ കനത്തു വന്നു. "പൊരുതി നേടി പാകിസ്ഥാൻ, ചിരിച്ചു നേടും ഹിന്ദുസ്ഥാൻ" എന്ന കുപ്രസിദ്ധമായ മുദ്രാവാക്യം ഉയർന്നു.
/sathyam/media/post_attachments/ViMuUUUAe3jQKIsgIkDI.jpg)
ഹിന്ദു സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെട്ടു. അതിൽ എടുത്തു പറയേണ്ടത് കേസോറാം കോട്ടന്‍ മില്ലിലെ കൂട്ടക്കൊല ആണ്. ഏതാണ്ട് എണ്ണൂറോളം ബംഗാളി ഹിന്ദുക്കളും മുന്നൂറോളം ഒടീസി ഹിന്ദുകളും (ഒറിയക്കാർ) ആ ഒരൊറ്റ സംഭവത്തില്‍ മാത്രം കൊല്ലപ്പെട്ടു. ഹൈന്ദവ ശവശരീരങ്ങള്‍ കൊണ്ട് ബംഗാളിൻ്റെ തെരുവുകള്‍ നിറഞ്ഞു. ഹൈന്ദവ രക്തം വീണ ഹുഗ്ലിനദി ചുവന്ന നിറത്തിലൊഴുകി. നാൽപതിനായിരം ഹിന്ദുക്കൾ കൊല്ലപ്പെട്ടു അതിലും ഇരട്ടി സഹോദരിമാരും അമ്മമാരും ബലാത്സംഗം ചെയ്യപ്പെട്ടു.
കലാപമാരംഭിച്ച് വെറും 72 മണിക്കൂറിനുള്ളില്‍ 15000-30,000 വരെ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു എന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വന്നു. ഇതിൻ്റെ തുടര്‍ച്ചയായി നവഖാലി, ബീഹാര്‍, പഞ്ചാബ് എന്നിവിടങ്ങളിലും വംശഹത്യകള്‍ തുടര്‍ന്നു. ഗോമുഖേശ്വർ പ്രദേശത്തെ ക്ഷേത്രങ്ങൾ ഇസ്ലാമിക കലാപകാരികൾ തകർത്തെറിഞ്ഞു.
തുടര്‍ക്കലാപങ്ങളില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ചത് നവഖാലിയില്‍ നടന്ന ഹൈന്ദവ ഉന്മൂലനമായിരുന്നു. ഉന്മൂലനം എന്ന വാക്ക് പ്രയോഗത്തില്‍ ഇത്രേം വെടിപ്പായി നടപ്പിലാക്കിയതിൻ്റെ ക്രഡിറ്റ് ഹിറ്റ്‌ലര്‍ക്ക് പോലും അവകാശപ്പെടാന്‍ സാധിക്കില്ല. അത്രയ്ക്കും ഭീകരമായിരുന്നു ഇസ്ലാമിക കലാപകാരികളുടെ ക്രൂരതകൾ.
അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് അൻപതിനായിരത്തിന് മുകളില്‍ ഹിന്ദുക്കള്‍ ആണ് നവഖാലിയില്‍ മാത്രം ക്രൂരമായി കൊല്ലപ്പെട്ടത്. ബാക്കിയുള്ളവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. വംശഹത്യാ നാളുകള്‍ കഴിഞ്ഞതിനു ശേഷം മരുന്നിനു പോലും ഒരു ഹൈന്ദവ അടയാളങ്ങളോ മനുഷ്യരോ നവഖാലിയില്‍ ഇല്ലായിരുന്നു.
ഒക്ടോബര്‍ മാസത്തില്‍ ലക്ഷ്മി പൂജയുടെ ദിവസം തുടങ്ങിയ നവഖാലിയില്‍ വംശഹത്യയുടെ നാളുകള്‍ അവസാനിച്ചത് നവംബര്‍ മാസത്തിലായിരുന്നു. ആയിരക്കണക്കിന് ഹിന്ദു സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. അതിലുമേറെ മതം മാറ്റപ്പെട്ടു. ചന്ദ്പൂരിലെ ഒരൊറ്റ ദുരിതാശ്വാസ ക്യാമ്പില്‍ മാത്രം 80,000 ഹിന്ദുക്കളാണ് എത്തപ്പെട്ടത്. അവരെ സഹായിക്കാനും മറ്റുമായി ആർഎസ്എസും ഹിന്ദുമഹാസഭയും സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി.
ഇന്നത്തെ പാകിസ്താനിലും ഹിന്ദുക്കൾക്ക് നേരെ വ്യാപകമായ തോതിൽ ആക്രമണങ്ങളും കൊള്ളയും ബലാത്സംഗങ്ങളും നടമാടി, 5000ത്തിലധികം ഹിന്ദുക്കൾ ബംഗാളിൽ മാത്രം കൊല്ലപ്പെട്ടിട്ടുണ്ടെന്നതാണ് അന്ന് കിട്ടിയ ഔദ്യോഗിക കണക്ക്.
ആയിരക്കണക്കിനാളുകൾക്ക് പരിക്ക് പറ്റി. ലക്ഷക്കണക്കിന് ഹിന്ദുക്കൾക്ക് സ്വഭവനവും കന്നുകാലികളെയും ഉപേക്ഷിച്ച് പശ്ചിമ ബംഗാളിലേക്ക് പലായനം ചെയ്യപ്പെടേണ്ടി വന്നു. ഒരുപാട് പേർ നിർബന്ധിത മത പരിവർത്തനത്തിനും വിവാഹത്തിനും വിധേയരായി.
"ദി ഗ്രെറ്റ് കൽക്കട്ടാ കില്ലിംഗ്" എന്നാണ് ഈ സംഭവം ചരിത്രത്തിൽ അറിയപ്പെടുന്നത്, നവഖാലിയിൽ ഹിന്ദുവിൻ്റെ ചോര വീഴാത്ത പ്രദേശങ്ങളുണ്ടായിരുന്നില്ല. ഹിന്ദു കുടുംബങ്ങളിലെ പുരുഷന്മാരെ കൊന്ന ശേഷം സ്ത്രീകളെ പിടിച്ചു കൊണ്ടു പോകുന്ന പ്രവണത കൂടുതലായും നടമാടിയതു നവഖലിയിൽ ആയിരുന്നു.
/sathyam/media/post_attachments/4FhlfRqt2zTzEPTvnrgF.jpg)
ചിറ്റഗോങ്ങിലെ ജഡ്ജി ആയിരുന്ന അശോക് ഗുപ്തയുടെ ഭാര്യ നവഖാലി വംശഹത്യയുടെ സമയത്ത് കലാപ ബാധിത പ്രദേശം സന്ദര്‍ശിച്ചപ്പോൾ ഒരു ബംഗാളി ഗ്രാമീണനുമായി അവർ നടത്തിയ സംഭാഷണം രേഖപ്പെടുത്തിയിട്ടുണ്ട്.
"ഓരോ ദിവസവും രാത്രിയില്‍ ഇവിടുള്ള മുസ്ലീംങ്ങള്‍ എന്‍റെ ഭാര്യയെ കടത്തിക്കൊണ്ട് പോകും. ഞാന്‍ തിരഞ്ഞു പോയാല്‍ തന്നെ പിറ്റേന്ന് ബലാത്‌സംഗം ചെയ്യപ്പെട്ട നിലയില്‍ ആണ് അവളെ കണ്ടെത്തുക. ഇത് എല്ലാ ദിവസവും നടക്കുന്നു. ഒരേ ആളുകള്‍ തന്നെയാണ് ഈ പ്രവര്‍ത്തി ചെയ്യുന്നത്. ഞാന്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. എന്നാല്‍ അവരും ഒന്നും ചെയ്യുന്നില്ല. ദയവു ചെയ്തു എന്‍റെ ഭാര്യയെ ഇനി ഉപദ്രവിക്കാതിരിക്കാനുള്ള വ്യവസ്ഥ നിങ്ങള്‍ ചെയ്തു തരണം.”
ഇത്തരം വാചകങ്ങള്‍ ഒരൊറ്റ ഗ്രാമീണനില്‍ മാത്രം ഒതുങ്ങുന്നതല്ലായിരുന്നു. വംശഹത്യയുടെ ക്രൂരതകള്‍ അവസാനിക്കുമ്പോള്‍ ആ പ്രദേശത്ത് ഒരൊറ്റ ഹിന്ദു പോലും അവശേഷിച്ചിരുന്നില്ല എന്നതൊരു നടുക്കുന്ന സത്യമാണ്.
സുഹ്രവർദ്ദിയുടെ മൗനാനുവാദത്തോടെ നടന്ന ഈ കലാപത്തിൽ മനം നൊന്ത മഹാത്മാഗാന്ധി പതിവ് ശാന്തി യാത്രകളുമായി നവഖലിയിലെത്തി. ഹിന്ദു മഹാസഭ തിരിച്ചടിക്കാനുള്ള കോപ്പു കൂട്ടൽ നടത്തിയപ്പോൾ മഹാത്മജി അതിനെ വിമർശിച്ചു.
/sathyam/media/post_attachments/l4FCJESqRoNriSIDQUn2.jpg)
ഈ ഘട്ടത്തിൽ ആർ എസ് എസ്സും ഹിന്ദു മഹാ സഭയും മഹാത്മജിയോട് നിരവധി ചോദ്യങ്ങൾ ആരാഞ്ഞു. ഇതുവരെ നടന്ന എല്ലാ കലാപങ്ങളിലും ഹിന്ദുക്കൾ മാത്രമായിരുന്നു ഇരകൾ. ആയുധം എടുത്ത് പ്രതികരിക്കരുതെന്നു പറയുന്ന മഹാത്മാവിനു എന്തുകൊണ്ടിതു തടയാൻ സാധിക്കുന്നില്ല എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടു.
ഇത്തരം അന്തരീക്ഷത്തിൽ ജനങ്ങൾക്കിടയിൽ ഒരു ധാരണ പരന്നു. ഗാന്ധിജിയുടെ മൗനാനുവാദത്തോടെയാണ് ഈ കലാപങ്ങൾ നടന്നതെന്ന്. സത്യത്തിൽ മുസ്ലിം സമുദായത്തിൻ്റെ രാഷ്ട്രീയ നിലപാടുകളുടെ ചരിത്രവും സ്വഭാവവും പഠിക്കുന്നതിൽ അദ്ദേഹത്തിന് സംഭവിച്ച പിഴവായിരുന്നു അദ്ദേഹത്തിൻ്റെ പരാജയം എന്ന് ചരിത്രം വിശകലനം ചെയ്‌താൽ മനസ്സിലാക്കാം.
ഹിന്ദു സമൂഹത്തിലെ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് മഹാത്മജിയുടെ നയങ്ങളോട് പ്രതിപത്തി കുറയുകയും അവജ്ഞ ഉണ്ടാവുകയും ചെയ്തു. കാരണം അവർ കലാപത്തിൻ്റെ ഇരകൾ ആയിരുന്നു.
തുടരും...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us