ബട്ട്വാരാ കാ ഇതിഹാസ് പരമ്പര -12 : ഐ എൻ എയും, റസാഖറും

സത്യം ഡെസ്ക്
Tuesday, December 1, 2020

-സിപി കുട്ടനാടൻ

തകർന്നു തരിപ്പണമായി കിടന്ന ഐഎൻഎയ്ക്ക് ഒരു കരുത്തുറ്റ നേതൃത്വം ആവശ്യമായിരുന്നു. ജർമനിയിലേക്ക് പലായനം ചെയ്ത നേതാജി റാഷ് ബിഹാരി ബോസിൻ്റെ ക്ഷണം സ്വീകരിച്ചു സിങ്കപ്പൂരിൽ എത്തി. റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4-നു സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ സിനിമാ കൊട്ടകയിൽ വച് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിൻ്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി.

അടുത്ത ദിവസം ജൂലൈ 5ന് ആസാദ് ഹിന്ദ് ഫൌജ് അഥവാ ഇന്ത്യൻ നാഷനൽ ആർമി(ഐ.എൻ.എ-INA) പുനരുജ്ജീവിപ്പിച്ച വിവരം അദ്ദേഹം ലോകത്തെ അറിയിച്ചു. “രക്‌തം തരൂ, ഞാൻ നിങ്ങൾക്കു വിലപ്പെട്ട സ്വാതന്ത്ര്യം തരാം” എന്ന് നേതാജി ഉദ്ഘോഷിച്ചു. യുവരക്തം നേതാജിയ്ക്ക് പിന്നിൽ അണി നിരന്നു. ഐ എൻ എയുടെ റിക്രൂട്ട്മെൻ്റകളും പരിശീലനവും മുറയ്ക്ക് നടന്നുവന്നു.

1943 ഒക്ടോബർ 21ന് രാവിലെ ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിൻ്റെ ഒരു വിശേഷാൽ പൊതുയോഗം വീണ്ടും കാഥേ സിനിമാ ഹാളിൽ വച്ചു കൂടുകയുണ്ടായി. ഇവിടെ വച്ച് താൽക്കാലിക സ്വതന്ത്ര ഭാരത സർക്കാരിൻ്റെ രൂപവത്കരണം നേതാജി പ്രഖ്യാപിച്ചു. തുടർന്ന് രാഷ്ട്രത്തലവനായി നേതാജി സുഭാഷ് ചന്ദ്ര ബോസ് സത്യപ്രതിജ്ഞ ചെയ്തു.

ഒക്ടോബർ 22ന് വനിതകളുടെ സേനാ വിഭാഗമായ ഝാൻസിറാണി റെജിമെൻ്റ നേതാജി ഉദ്ഘാടനം ചെയ്തു. അടുത്ത ദിവസങ്ങളിൽ സ്വതന്ത്ര ഭാരത സർക്കാരിൻ്റ മന്ത്രിസഭാ യോഗങ്ങളിൽ വച്ച് അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾക്കെതിരെ സ്വതന്ത്ര ഭാരത സർക്കാർ യുദ്ധം പ്രഖ്യാപിച്ചു.

ഈ നീക്കത്തിന് പിന്തുണ നൽകുവാനായി ജാപ്പനീസ് പ്രധാനമന്ത്രി ജനറൽ ടോജോ മുന്നോട്ടു വന്നു. ജപ്പാൻ്റെ കൈവശമായിരുന്ന ആന്തമാൻ നിക്കോബാർ ദ്വീപുകൾ ദ്വീപ സമൂഹങ്ങൾ സ്വതന്ത്ര ഭാരത സർക്കാരിനു കൈമാറുന്നതാണെന്നും മേലാൽ പിടിച്ചെടുക്കുന്ന ഏതു ഭാരത പ്രദേശവും ആസാദ് ഹിന്ദ് സർക്കാരിന് വിട്ടു കൊടുക്കുന്നതാണെന്നും ടോജോ പ്രഖ്യാപിച്ചു.

1944 ജനുവരിയിൽ ബർമ്മയിൽ നിന്നു ഇന്ത്യൻ അതിർത്തി ലംഘിച്ചുള്ള ഒരാക്രമണം നടത്താൻ ജപ്പാൻ തീരുമാനിച്ചു. ഐ.എൻ.എയിലെ സുഭാസ് റെജിമെൻ്റ ജപ്പാൻ സേനയോടൊപ്പം മുന്നണിയിലേക്ക് നീങ്ങണമെന്ന് ബോസ് തീരുമാനിച്ചു. ഐ.എൻ.എ – ജപ്പാൻ സംയുക്ത സേനകൾ ചിറ്റഗോംഗ് ലക്ഷ്യമാക്കി നീങ്ങി.

അരാക്കൻ പ്രദേശത്ത് വച്ച് ബ്രിട്ടീഷ് സേനയുമായി ആസന്നമായ ഏറ്റുമുട്ടൽ നടത്തി. ആദ്യ ഘട്ടത്തിൽ തിരിച്ചടി നേരിട്ട ബ്രിട്ടീഷ് സൈന്യം വൈകാതെ മുന്നേറി. ഇംഫാലും കോഹിമയും പിടിച്ചെടുക്കുവാനുള്ള സംയുക്ത സേനയുടെ നീക്കം ലക്ഷ്യം കാണാതെ അവസാനിച്ചു.

1944 സെപ്തംബറിൽ ടോജോ ജപ്പാൻ്റെ അധികാരത്തിൽ നിന്നും ഒഴിഞ്ഞതോടെ ആസാദ് ഹിന്ദ് ഫൗജിനെ പരിപാലിയ്ക്കുന്നതിൽ ജപ്പാൻ താത്പര്യക്കുറവ് കാട്ടിത്തുടങ്ങി. അണയാത്ത തീവ്ര ദേശഭക്തിയുമായി നേതാജിയും കൂട്ടരും നിലകൊണ്ടു.

ഇതേസമയം ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക മേഖലയിൽ വർഗീയ ധ്രുവീകരണങ്ങൾ അനസ്യൂതം നടന്നുകൊണ്ടിരുന്നു. അതിൻ്റെ അലയൊലികളുടെ ഭാഗമായി 1944ല്‍ നാരായൺ ആപ്‌തെയും നാഥുറാം വിനായക് ഗോഡ്സെയും ചേര്‍ന്ന്‌ “ഹിന്ദുരാഷ്‌ട്ര” എന്ന മറാത്തി ദിനപത്രം തുടങ്ങി

ലീഗും കോൺഗ്രസ്സും തമ്മിലുള്ള പ്രശനങ്ങൾ പരിഹരിയ്ക്കുവാനും സ്വാതന്ത്ര്യ സമരത്തിൽ ലീഗിൻ്റെ സഹകരണം ഉറപ്പു വരുത്തുവാനുമായി 1944ൽ കോൺഗ്രസ് നേതാവായ സി. രാജഗോപാലാചാരി ഒരു വ്യവസ്ഥ ഉണ്ടാക്കി. ഗാന്ധിജി ഇത് അംഗീകരിച്ചു. താഴെ പറയുന്നവയാണ് സി ആർ ഫോർമുലകൾ.

1) കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ലീഗ് അംഗീകരിക്കണം.

2) കേന്ദ്രത്തിൽ ഒരു താത്കാലിക സർക്കാരുണ്ടാക്കാൻ ലീഗ് കോൺഗ്രസ്സുമായി സഹകരിക്കണം.

3) രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം വടക്കുപടിഞ്ഞാറൻ വടക്കുകിഴക്കൻ മേഖലകളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഒരു പ്രത്യേക പരമാധികാര മുസ്ലിം രാജ്യം വേണോ എന്നതിനായുള്ള ജനഹിത പരിശോധന നടത്തണം.

4) വിഭജനം വേണ്ടിവന്നാൽ പ്രതിരോധം, കച്ചവടം, വാർത്താ വിനിമയം എന്നിവ രണ്ടു രാജ്യങ്ങളും പൊതുവായി നിലനിർത്തണം.

എന്നാൽ മുഹമ്മദലി ജിന്ന, ഈ ഫോർമുല പൂർണമായി നിരാകരിച്ചു. കാരണം സ്വതന്ത്ര പരമാധികാര മുസ്ലിം രാഷ്ട്രം എന്നതിൽ കുറഞ്ഞ ഒരു ഒത്തു തീർപ്പിനും മുസ്ലിം ലീഗ് തയ്യാറായിരുന്നില്ല. ഇത് ഒച്ചപ്പാടിലേക്ക് സമൂഹത്തെ എത്തിച്ചുകൊണ്ടിരുന്നു.

വെട്ടിമുറിയ്ക്കപ്പെടാൻ പോകുന്നു എന്നുറപ്പു വരുന്ന ഘട്ടത്തിൽ അതിജീവനത്തിനായി പലതും പിടിച്ചടക്കി വയ്ക്കുവാനുള്ള മനുഷ്യൻ്റെ സ്വാഭാവിക ത്വര തലപൊക്കി. അങ്ങിങ്ങായി വഴക്കും വക്കാണങ്ങളും ഉണ്ടാകുന്ന അവസ്ഥ സംജാതമായി.

1944 സെപ്‌റ്റംബർ 28ന് ഗാന്ധിജി ഒരു പത്ര സമ്മേളനം നടത്തി. ഇന്ത്യാ വിഭജനം സംബന്ധിച്ച്. (പ്രത്യേകിച്ച്, വിഭജനം സംബന്ധിച്ചുള്ള രാജാജി ഫോർമുല) ജിന്നയുമായി ബോംബെയിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലായിരുന്നു ആ പത്രസമ്മേളനം. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള  40 പത്രക്കാരോളം അതിൽ പങ്കെടുത്തു.

പ്രസ്തുത പ്രസ്സ് മീറ്റിൽ മഹാത്മാവ് വ്യക്തമാക്കിയ ചില കാര്യങ്ങളുണ്ട്. വിഭജനം രാഷ്ട്രീയ വടംവലിയുടെ ഭാഗമാണന്നും. ഒച്ചപ്പാടും ബഹളവുമില്ലാത്ത ഒരു ഭാഗം വെപ്പാണ്‌ ഞാൻ ആഗ്രഹിക്കുന്നതെന്നും. ജിന്നാ സാഹിബ് ആഗ്രഹിക്കുന്നതാകട്ടെ രണ്ട് സ്വതന്ത്ര വ്യക്തികൾ എന്ന നിലയിലുള്ള പൂർണമായ വേർപിരിയലാണെന്നും. ഇതാണ് ഇക്കാര്യത്തിലെ അഭിപ്രായ ഭിന്നത എന്നും.

എന്തായാലും വിഭജനം സംഭവിയ്ക്കും എന്ന് മാലോകർക്ക് ബോധ്യമായി. രാഷ്ട്രീയ ഇസ്ലാമിനെ വിലയിരുത്തിയതിൽ ഗാന്ധിജി അടക്കമുള്ള രാഷ്ട്ര നേതൃത്വത്തിന് സംഭവിച്ച പിഴവ് എത്രത്തോളം ഗുരുതരമായിരുന്നു എന്ന് അദ്ദേഹത്തിൻ്റെ ഈ പത്ര സമ്മേളനം ചൂണ്ടിക്കാട്ടുന്നു.

സമൂഹത്തിൽ പ്രശനങ്ങൾ ഉയർന്നുകൊണ്ടിരുന്നു. വിഭജനം എന്നത് സാക്ഷാത്കരിയ്ക്കുന്നത് സത്യാഗ്രഹമോ അഹിംസയോ അല്ല എന്ന വ്യക്തമായ ബോദ്ധ്യം മുസ്‌ലിം നേതൃത്വത്തിനുണ്ടായിരുന്നു. അതിനാൽ യുദ്ധോത്സുക സംഘാടനം മുസ്ലിം സമൂഹത്തിൽ ആരംഭിയ്ക്കുവാൻ തുടങ്ങി. അതിലൊന്നായിരുന്നു 1944ൽ ഖാസിം റിസ്‌വി മജ്‌ലിസ് ഇ- ഇത്തിഹാദുൽ മുസ്‌ലിമീൻ്റെ നേതൃസ്ഥാനത്ത് എത്തിയത്.

ഇന്ത്യയുടെ സ്വാതന്ത്ര്യവും വിഭജനവും നടക്കുവാൻ പോകുന്നു എന്ന വ്യക്തമായ ചിത്രം ഇസ്ലാമിക് നേതൃത്വങ്ങൾക്ക് ഉണ്ടായിരുന്നു എന്നത് റിസ്‌വിയുടെ പ്രവൃത്തികളിൽ നിന്നും മനസിലാക്കാം.

ഖാസിം റിസ്‌വിയുടെ എംഐഎം പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടത് റസാഖന്മാർ എന്ന ഇസ്ലാമിക് മത സൈന്യം ഉണ്ടാക്കിയെടുക്കലായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് രാഷ്ട്രത്തെ മോചിപ്പിയ്ക്കാനായി സൈന്യമുണ്ടാക്കിയപ്പോൾ, രാഷ്ട്രത്തെ വിഘടിപ്പിയ്ക്കുവാനായി ഇസ്ലാമിക മതഭ്രാന്ത് സൈന്യം രൂപീകരിച്ചു

ഈ സൈന്യത്തിൻ്റെ മുഴുവൻ സമയ പ്രവർത്തനവും ഹൈദ്രബാദ് ഒരിക്കലും ഭാരതത്തിനോട് ചേർക്കപ്പെടാതിരിക്കാനായിരുന്നു. ഹൈദ്രാബാദിനെ തലസ്ഥാനമാക്കി കൊണ്ട് “തെക്കൻ പാക്കിസ്ഥാൻ” എന്ന ഇസ്ലാമിക് രാജ്യം ഉണ്ടാക്കി എടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഏകദേശം 2 ലക്ഷം മുസ്ളീം സൈനികർക്ക് (റസാഖ്ർ) പരിശീലനം കൊടുത്തിട്ടുണ്ട് എന്നതാണ് അറിവ്.

ആർഎസ്എസും മറ്റും തങ്ങളുടെ ശക്തി വർദ്ധിപ്പിയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഇസ്‌ലാം എന്ന മതമൗലിക ശക്തിയോട് ഏറ്റുമുട്ടാനുള്ള പൊട്ടൻഷ്യൽ ഒരിയ്ക്കലും അത് കൈവരിച്ചിരുന്നില്ല. കാരണം ഇസ്ലാമിക നേതൃത്വത്തിൻ്റെ തിട്ടൂരങ്ങൾ അനുസരിയ്ക്കുന്ന ഒരു സമൂഹമായിരുന്നു മുസ്‌ലിംകൾ. എന്നാൽ ഹിന്ദുക്കൾ അങ്ങനെ ആയിരുന്നില്ല ഒരിയ്ക്കലും…

×