ക്രിക്കറ്റ്

റദ്ദാക്കിയ മാഞ്ചസ്റ്റർ ടെസ്റ്റ് പുനക്രമീകരിച്ചേക്കും; മത്സരം പുനക്രമീകരിക്കാനുള്ള മാർഗ്ഗം ഇസിബിയുമായി ചേര്‍ന്ന് കണ്ടെത്തും; കളിക്കാരുടെ സുരക്ഷയും ക്ഷേമവും പരമപ്രധാനം, ആ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ബിസിസിഐ

സ്പോര്‍ട്സ് ഡസ്ക്
Friday, September 10, 2021

വെള്ളിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റ് മത്സരം റദ്ദാക്കിയിരുന്നു. മത്സരം പുനക്രമീകരിക്കുമെന്നാണ് സൂചന.

ബിസിസിഐയും ഇസിബിയും ടെസ്റ്റ് മത്സരം നടത്തുന്നതിനുള്ള മാർഗ്ഗം കണ്ടെത്താൻ നിരവധി ചർച്ചകൾ നടത്തി., ഇന്ത്യൻ ടീം സംഘത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടത് കളി നിർത്തി വയ്ക്കാന്‍ കാരണമാവുകയായിരുന്നു.

“ബിസിസിഐയും ഇസിബിയും തമ്മിലുള്ള ശക്തമായ ബന്ധത്തിന് പകരമായി റദ്ദാക്കിയ ടെസ്റ്റ് മത്സരം പുനക്രമീകരിക്കാമെന്ന്‌ ബിസിസിഐ ഇസിബിക്ക് വാഗ്ദാനം ചെയ്തു. രണ്ട് ബോർഡുകളും ഈ ടെസ്റ്റ് മത്സരം പുനക്രമീകരിക്കാൻ ഒരു മാർഗ്ഗം കണ്ടെത്തുന്നതിനായി പ്രവർത്തിക്കും, “ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

“കളിക്കാരുടെ സുരക്ഷയും ക്ഷേമവും പരമപ്രധാനമാണെന്നും ആ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ബിസിസിഐ വ്യക്തമാക്കി.  ഇംഗ്ലണ്ടിലെ ഇന്ത്യൻ പര്യടനത്തിനിടെ അസിസ്റ്റന്റ് ഫിസിയോ യോഗേഷ് പർമാർ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇത് വ്യാഴാഴ്ച ഉച്ചയ്ക്കുള്ള ടീം ഇന്ത്യയുടെ പരിശീലന സെഷൻ റദ്ദാക്കുന്നതിലേക്ക് നയിച്ചു.

എന്നിരുന്നാലും, ഇംഗ്ലണ്ട് ക്യാമ്പിൽ കോവിഡ് -19 സംബന്ധമായ ആശങ്കകളൊന്നുമില്ല. വ്യാഴാഴ്ച സ്ക്വാഡ് നടത്തിയ രണ്ടാമത്തെ ആർടി-പിസിആർ ടെസ്റ്റിൽ മുഴുവൻ ഇന്ത്യൻ കളിക്കാരും കോവിഡ് -19 പരിശോധനയില്‍ നെഗറ്റീവ് സ്ഥിരീകരിച്ചു.  കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ് വിരാട് കോലിയും സംഘവും. എന്നിരുന്നാലും പ്രതികൂല സാഹചര്യത്തില്‍ മത്സരം നടക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

×