കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ താംബെയ്ക്ക് വിലക്കേര്‍പ്പെടുത്തി ബിസിസിഐ. ബിസിസിഐ നിയമം തെറ്റിച്ചതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
/sathyam/media/post_attachments/ut5qOsjN2QmJjx9pEwmh.jpg)
അബുദാബിയിലെ ടി20 ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇറങ്ങിയതാണ് താരത്തിന് വിനയായത്. വിലക്ക് പ്രാബല്യത്തില്‍ വരുന്നതോടെ നൈറ്റ് റൈഡേഴ്സ് താരമായ പ്രവീണിന് അടുത്ത സീസണില്‍ കളിക്കാന്‍ സാധിക്കില്ല.
ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മറ്റ് ലീഗുകളില്‍ കളിക്കാന്‍ സാധിക്കില്ല എന്ന നിയമം നിലനില്‍ക്കുമ്പോള്‍ ആണ് പ്രവീണ്‍ അബുദാബി ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇറങ്ങിയത്.
20 ലക്ഷം രൂപ നല്‍കിയാണ് ലേലത്തില്‍ കൊല്‍ക്കത്ത താംബെയെ സ്വന്തമാക്കിയത്.