കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി: ഈ വര്‍ഷത്തെ ഐപിഎല്‍ യുഎഇയില്‍ നടത്തും; സെപ്തംബര്‍ 19ന് ടൂര്‍ണമെന്റ് ആരംഭിക്കും; നവംബര്‍ 10ന് ഫൈനല്‍

സ്പോര്‍ട്സ് ഡസ്ക്
Sunday, August 2, 2020

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഈ വര്‍ഷത്തെ ഐപിഎല്‍ യുഎഇയില്‍ നടക്കുമെന്ന് ഉറപ്പായി. സെപ്തംബര്‍ 19ന് ടൂര്‍ണമെന്റ് ആരംഭിക്കും. നവംബര്‍ 10നാണ് ഫൈനല്‍.

ആദ്യഘട്ടത്തില്‍ യുഎഇയിലെ വേദികളില്‍ കാണികള്‍ക്ക് പ്രവേശനമില്ലെങ്കിലും പിന്നീട് യുഎഇ സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമായി പരിമിതിമായി കാണികളെ അനുവദിച്ചേക്കും.

ഓഗസ്റ്റ് 26ന് ശേഷം ഫ്രാഞ്ചെസികള്‍ക്ക് ആഭ്യന്തര-വിദേശ താരങ്ങളുമായി ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യുഎഇയിലേക്ക് പറക്കാം. ഷാര്‍ജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. ഫ്രാഞ്ചെസികള്‍ക്ക് 24 കളിക്കാരടങ്ങുന്ന സ്‌ക്വാഡിനെ അനുവദിക്കും. 53 ദിവസത്തെ ടൂര്‍ണമെന്റിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

×