ബീന്‍സ് കൃഷി രീതിയും പരിചരണവും

സത്യം ഡെസ്ക്
Wednesday, August 26, 2020

ശീതകാലത്ത് ബീന്‍സ് നമ്മുടെ നാട്ടിലും വളരുംവിത്ത് പാകിയാണ് ബീന്‍സ് തൈകള്‍ മുളപ്പിക്കുന്നത്. ഗ്രോ ബാഗിലും ഒഴിഞ്ഞ മിട്ടായി ജാറുകളിലും തൈകള്‍ നടാം. ആദ്യം മണ്ണിട്ട് പിന്നെ ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം ഇട്ടു ഒരു പിടി വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു. വീണ്ടും മണ്ണിട്ട് മൂടി തൈകള്‍ പറിച്ചു നട്ടുക.

നടുന്നതിന് മുന്‍പ് സ്യുഡോമോണസ് ലായനിയില്‍ വേരുകള്‍ അര മണിക്കൂര്‍ മുക്കി വെക്കണം. ശേഷം ബീന്‍സ് തൈകള്‍ നടണം,അതിനു ശേഷം രാവിലെയും വൈകുന്നേരവും നനച്ചു കൊടുക്കണം..

ഓരോ ആഴ്ചയിലും സ്യുഡോമോണസ് ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക. ഇടയ്ക്കിക്കിടെ വേപ്പിന്‍ പിണ്ണാക്ക് ഒരു പിടി 1 ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ദിവസം വെച്ച തെളി നേര്‍പ്പിച്ചു ഒഴിച്ചുംകൊടുക്കുക.

വളപ്രയോഗം–

രണ്ടു തവണ ഫിഷ് അമിനോ ആസിഡ് തളിച്ച് കൊടുക്കുക., ചെടികളുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക. ഒരു തവണ കടല പിണ്ണാക്ക് നല്‍കി, ഒരു പിടി എടുത്തു വെള്ളത്തില്‍ ഇട്ടു 2 ദിവസം വെച്ച് , നേര്‍പ്പിച്ചു ഒഴിച്ച് കൊടുക്കുക.

പ്രോട്ടിന്‍ സമൃദ്ധം ആണ് ബീന്‍സ്, ശൈത്യ കാലാവസ്ഥയില്‍ ആണ് നന്നായി വളരുക. മറ്റു ശീതകാല പച്ചക്കറികളായ കാബേജ്, കോളി ഫ്‌ലവര്‍ , ഇവയ്‌ക്കൊപ്പം ഇനി ബീന്‍സും നമുക്ക് കൃഷി ചെയ്തു നോക്കാം.

×