മെക്‌സിക്കോയിലെ ചിപ്പിങ്ക് ഇക്കോളജിക്കല്‍ പാര്‍ക്കില്‍ നിന്നുള്ള നട്ടെല്ല് മരവിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഡെയ്‌ലി മെയിലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാര്‍ക്കില്‍ ഒരു കറുത്ത കരടി ഒരു യുവതിയുടെ സമീപത്തേയ്ക്ക് ചെല്ലുന്നു.
കരടിയെ കണ്ട യുവതി നിശ്ചലമായി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. സംഭവം കണ്ടു നില്‍ക്കുന്ന മറ്റ് രണ്ടു പേരും നിന്ന നില്‍പ്പു തന്നെ തുടരുന്നു. ഒരു ശ്വാസം പോലും വിടുന്നില്ലെന്ന് തന്നെ പറയാം.
/sathyam/media/post_attachments/LXSmjinFTuTXwFWG9938.jpg)
കരടിയാകട്ടെ രണ്ടു കാലും ഉയര്‍ത്തി എഴുന്നേറ്റ് നിന്ന് യുവതിയെ മണത്തു നോക്കുന്നു. എന്നാല്‍ നിശ്ചലമായി നിന്ന യുവതിയാകട്ടെ കിട്ടിയ അവസരം പാഴാക്കിയതുമില്ല. എടുത്തു, കരടിക്കൊപ്പം ഒരു കിടിലന്‍ സെല്‍ഫി!.
യുവതിയെ മണത്തു നോക്കി പരിശോധിച്ച ശേഷം കരടി സമീപത്തു തന്നെ നിലയുറപ്പിക്കുന്നു. അടുത്തു നില്‍ക്കുന്ന മറ്റൊരു യുവതി കരടിയെ പിന്തിരിപിക്കാനായി അലറി വിളിക്കുമ്പോള്‍ പോലും കരടി പിന്മാറുന്നില്ല. യുവതിയുടെ കാലില്‍ കടിക്കുകയും യുവതിയെ നിരീക്ഷിക്കുകയും ചെയ്യുകയാണ് വിരുതന്‍.
വീഡിയോ കാണാം...
This girl has nerves of steel.
— Rex Chapman🏇🏼 (@RexChapman) July 19, 2020
She actually took a selfie with the big guy... pic.twitter.com/I3Ezyn8q7G
Oh. my. goodness. She’s a rock.
— Rex Chapman🏇🏼 (@RexChapman) July 19, 2020
I want this girl in my foxhole... https://t.co/4oT67HFKPg
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us