കൊട്ടിയം: പതിമൂന്നുകാരനെ റോഡില്‍ വച്ച് മര്‍ദ്ദിക്കുകയും ബലമായി വീട്ടില്‍ കൊണ്ടുപോകുകയും ചെയ്ത സംഭവത്തില്‍ സമീപവാസിയായ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ മനോജ് കുമാര്‍ ബഹ്‌റ(28)യെയാണു കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/Xbd7hqgwJY1VLb04vrYl.jpg)
വ്യാഴാഴ്ച രാത്രി 7.30ന് കൊട്ടിയം ഒറ്റപ്ലാമൂട്ടിലായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ബന്ധുവീട്ടില്‍ പോയി മടങ്ങി വന്ന കുട്ടിയെ സമീപവാസി കൂടിയായ മനോജ്കുമാര്‍ റോഡില്‍ വച്ച് മര്‍ദിച്ച് ബലമായി പിടിച്ച് അയാളുടെ വീട്ടിലേക്കു കൊണ്ടു പോകുകയുമായിരുന്നു ഉണ്ടായത്.
എന്നാല്‍ അതേസമയം കുട്ടി വീടിന്റെ ഗേറ്റ് ഉലച്ചു ബഹളം വയ്ക്കുകയും നിലവിളിക്കുകയും ചെയ്തു. ശബ്ദം കേട്ട് അമ്മ ഓടിയെത്തിയപ്പോഴേക്കും പ്രതി കുട്ടിയെ വിട്ട് വീടിനുള്ളിലേക്കു കയറിപ്പോയി. ഇതോടെ അമ്മ നാട്ടുകാരെ വിവരം അറിയിക്കുകയുണ്ടായി. നാട്ടുകാര്‍ മനോജ്കുമാറിനെ തടഞ്ഞു വച്ച് പൊലീസിന് ഏല്പിച്ചു .